തന്റെ ഏറ്റവും വലിയ സ്വപ്നം സ്വന്തമാക്കി ഉണ്ണിമുകുന്ദൻ ; ആശംസയുമായി ആരാധകർ!

0

മലയാളികളുടെ മനസ്സിൽ അളിയനാണ് ഉണ്ണിമുകുന്ദൻ. പൃഥ്വിരാജ് നായകനായി എത്തേണ്ടിയിരുന്ന മല്ലൂസിംഗ് എന്ന ചലച്ചിത്രം ഉണ്ണി യിലേക്ക് എത്തിയ തോടുകൂടി പുതിയ ഒരു താരോദയം ആയിരുന്നു അവിടെ പിറവിയെടുത്തത്. തുടർന്നിങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു ഉണ്ണിമുകുന്ദൻ പ്രേക്ഷകർക്കായി സമ്മാനിച്ചത്. നായകനായും വില്ലനായും എല്ലാം ഉണ്ണി മുകുന്ദൻ അഭ്രപാളികളിൽ തിളങ്ങി. മോഹൻലാലിനും മമ്മൂട്ടിക്കും ജയറാമിനൊപ്പം തന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാനും സാധിച്ചു.

ദുൽഖർ സൽമാനൊപ്പമുള്ള വിക്രമാദിത്യൻ എന്ന ചലച്ചിത്രം ഉണ്ണിക്ക് നേടിക്കൊടുത്തത് നിരവധി ആരാധകരെയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഉണ്ണിമുകുന്ദൻ വിശേഷങ്ങളുമായി പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഉണ്ണി സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരമിപ്പോൾ പങ്കു വച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു സൈക്കിളിൽ ഇരിക്കുന്ന ഉണ്ണിയുടെ ചിത്രം ആണ് താരം പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ഉണ്ണി കുറച്ചത് ഇപ്രകാരമായിരുന്നു.

” ഒരുകാലത്ത് എന്റെ ഏറ്റവും വലിയ കൊച്ചു സ്വപ്നമായിരുന്നു ഗിയർ ഉള്ള ഒരു സൈക്കിൾ സ്വന്തമാക്കണമെന്ന്. നിങ്ങളുടെ ഏറ്റവും വലിയ കൊച്ചു സ്വപ്നം എന്താണ്? സ്വപ്നങ്ങൾ സഫലമാകട്ടെ. ” നിരവധി ലൈക്കുകളും കമന്റുകൾ ഉം ആണ് ഉണ്ണി പങ്കു വച്ചിരിക്കുന്ന ഈ ചിത്രത്തിനും കുറുപ്പിനും താഴെയായി എത്തിയിരിക്കുന്നത്. പലരും പലരുടെയും സ്വപ്നങ്ങളാണ് പങ്കുവെച്ചിരിയ്ക്കുന്നത്. കൂടുതൽ പേരും എത്തിയത് ഉണ്ണിക്ക് ആശംസ അറിയിച്ചു കൊണ്ടാണ്. സ്വപ്നങ്ങളെ കൈവിടാതെ ഇത്ര നാളുകൾക്ക് ശേഷം അത് നേടിയെടുക്കും പോലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു വികാരമാണ്.

അതുകൊണ്ടുതന്നെ ഏറ്റവും ചെറിയ വലിയ സ്വപ്നം നേടിയെടുത്തത് ആഹ്ലാദത്തിലാണ് ഉണ്ണിമുകുന്ദനും ഇപ്പോൾ. ഉണ്ണിയുടെ സന്തോഷത്തിൽ പങ്കു കൊള്ളുകയാണ് ആരാധകർ ഒന്നടങ്കം. ഒപ്പംതന്നെ ഉണ്ണി അടുത്തതായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കായി ഉള്ള കാത്തിരിപ്പും.  മേപ്പടിയാൻ ആണ് ഉണ്ണിയുടെ തായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചലച്ചിത്രം. മേപ്പടിയാനിൽ ഇതുവരെ ഉണ്ണി ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ആരാധകർ ഒന്നടങ്കം കാത്തിരിയ്ക്കുന്ന ഒരു ചലച്ചിത്രം കൂടിയാണിത്.