Social Media

കുഞ്ഞിനെ ആരാധകർക്കു മുന്നിൽ പരിചയപ്പെടുത്തി സിജു വിൽസൺ ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാളസിനിമയിൽ പ്രത്യക്ഷപ്പെട്ട വ്യക്തിയാണ് സിജു വിൽ‌സൺ.എന്നാൽ ഒമർലുലു ചിത്രമായ ഹാപ്പി വെഡിങ് സിജു വിൽസാണിന്റെ ജീവിതം തന്നെ മാറ്റി മറക്കുകയായിരുന്നു. ഹാപ്പി വെഡിങ്ങിന് ശേഷം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ സഞ്ജുവിനെ സാധിച്ചു. നിഷ്കളങ്കനായ ഒരു യുവാവിനെ ആയിരുന്നു ഹാപ്പി വെഡിങ്ങിൽ സിജു അവതരിപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയിലാണ് സിജു വിൽസൺ ഇപ്പോൾ അഭിനയിച്ചു വരുന്നത്. വ്യാപനത്തിന് പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. വളരെയധികം പ്രതീക്ഷയോടെ കൂടിയാണ് ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.

ഈ ചിത്രത്തിനായുള്ള സിജുവിന്റെ മേക്കോവറുകളും മറ്റും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലായിരുന്നു ചർച്ചയായത്. കഴിഞ്ഞ ദിവസമായിരുന്നു തനിക്ക് മകൾ ജനിച്ച വിവരം സിജു വിൽസൺ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അതിശക്തമായ പേമാരിയ്ക്കും കാറ്റിനും ഇടയിൽ മുംബൈയിൽ വച്ച് തനിക്ക് ഒരു മകൾ ജനിച്ചു എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ സിജു കുറിച്ചത്. ഒപ്പംതന്നെ പ്രകൃതിക്ക് നന്ദിയും പറഞ്ഞിരുന്നു താരം. ഇന്നിപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് തന്റെ കുഞ്ഞിനെ എടുത്തു കൊണ്ട് ഭാര്യക്കൊപ്പം നിൽക്കുന്ന സിജുവിന്റെ ചിത്രമാണ്. ആശുപത്രിയിൽ വെച്ചുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

കുഞ്ഞിന്റെ മുഖത്തോട് നോക്കി പുഞ്ചിരിതൂകുന്ന സിജുവിനെ ആണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. നിരവധി ആരാധകരും താരങ്ങളും ആണ് സിജുവിനും ഭാര്യ ശ്രുതിക്കും ആശംസയും അറിയിച്ചു കൊണ്ട് എത്തിയിരുന്നത്. എന്നാൽ ചിത്രത്തിൽ കുഞ്ഞിന്റെ മുഖം വ്യക്തമായി കാണാത്തതിൽ ആരാധകർ പരിഭവം പറയുകയും ചെയ്യുന്നുണ്ട്. തിരികെ കേരളത്തിലേക്ക് എന്നാണ് ഇനി വരിക എന്നും ആരാധകർ ചോദിക്കുന്നു. ആദ്യമായാണ് സിജു വിൽ‌സൺ തന്റെ കുഞ്ഞിന്റെ ചിത്രം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top