അമ്മയുടെ ഒക്കത്തിരിയ്ക്കുന്ന ബിഗ് ബോസ് മത്സരാർത്ഥിയായ ഈ കുട്ടി താരത്തെ മനസ്സിലായോ? ചിത്രം വൈറലായത് നിമിഷങ്ങൾകൊണ്ട്!

0

ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയാണ് ശ്രീനിഷ് അരവിന്ദ്. മിനിസ്ക്രീൻ താരമായ ശ്രീനിഷ് രവിൽ തമിഴ് മലയാളം തുടങ്ങിയ ഭാഷകളിലുള്ള സീരിയലുകളിൽ ആണ് അഭിനയിച്ച് വന്നിരുന്നത്. അതിനിടയിലാണ് ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദ് പ്രത്യക്ഷപ്പെട്ടതും. ശാന്ത ശീലനായ ശ്രീനിഷിനെ തുടക്കത്തിൽ തന്നെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു എന്ന് വേണം പറയാൻ. തുടർന്ന് പേളിമാണി യുമായുള്ള പ്രണയവും വിവാഹവും എല്ലാം ശ്രീനിഷ്നെ സമൂഹമാധ്യമങ്ങളിൽ വൈറലാക്കി മാറ്റി. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും എല്ലാം വലിയ രീതിയിലാണ് വൈറലായി മാറാറുണ്ട്.

ഇന്നിപ്പോൾ ഇരുവർക്കും കൂട്ടിന് മറ്റൊരു കുഞ്ഞ് അതിഥി കൂടി എത്തിയതോടെ കുഞ്ഞിന്റെ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് അതിയായ ആഗ്രഹമുണ്ട്. നിലക്ക് ഒപ്പമുള്ള ശ്രീനിഷിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത് നിമിഷ നേരങ്ങൾ കൊണ്ടാണ്. എന്നാൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ശ്രീനിഷ് അരവിന്ദിനെ ഒരു ബാല്യകാല ചിത്രമാണ്. അമ്മയുടെ ഒക്കത്തിരിക്കുന്ന ശ്രീനിഷിന്റെ ഒരു കുട്ടിക്കാല ചിത്രവും ഒപ്പം പേളിയുടെ ഒക്കത്തിരിയ്ക്കുന്ന നിലയുടെ ചിത്രങ്ങളും മെർജ് ചെയ്തുകൊണ്ടുള്ള ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

നിരവധി കമന്റുകൾ ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറുകയായിരുന്നു. പൊതുവെ പേളിയുടെയും ശ്രീനിഷിന്റെയും ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന്റെ കാര്യവും പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ലല്ലോ. വളരെയധികം ക്യൂട്ട് ആയിട്ടുണ്ട് നിലയെ പോലെ തന്നെയാണ് ശ്രീനിഷും കുഞ്ഞുനാളിൽ ഉണ്ടായിരുന്നത് തുടങ്ങി നിരവധി കമന്റുകൾ ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്.