Social Media

മാസ് തിരിച്ചുവരവിനൊരുങ്ങി സാന്ത്വനത്തിലെ ശിവനും ഹരിയും ; സന്തോഷവാർത്തയുമായി ഹരി!

ഏഷ്യാനെറ്റിൽ റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സീരിയലിന് മികച്ച ആരാധക പിന്തുണയാണുള്ളത്. സീരിയൽ ടെലികാസ്റ്റ് ആരംഭിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ സാധിച്ചു. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി സാന്ത്വനം സീരിയൽ സംരക്ഷണം ചെയ്യുന്നില്ല. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് സീരിയലിന്റെ ചിത്രീകരണം അവസാനിപ്പിച്ചത്. എന്നാൽ മറ്റു സീരിയലുകൾ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന അതിനാൽതന്നെ സാന്ത്വനം സീരിയൽ അവസാനിച്ചോ എന്ന ചോദ്യമായിരുന്നു ആരാധകർക്കിടയിൽ നിന്നും കൂടുതലായി ഉയർന്നു കേട്ടത്.

എന്നാൽ ഇതേക്കുറിച്ചൊന്നും അണിയറപ്രവർത്തകർ ഒരു തരത്തിലുള്ള വിവരങ്ങൾ നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ആരാധകർ സീരിയൽ അവസാനിച്ചു എന്ന രീതിയിൽ തന്നെയാണ് വിശ്വസിച്ചുപോന്നിരുന്നത്. എന്നാൽ ഇന്നിപ്പോൾ സാന്ത്വനം സീരിയലിനെ ആരാധകർക്ക് ശുഭ പ്രതീക്ഷ എന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സീരിയലിൽ ഹരിയായി വേഷമിടുന്ന ഗിരീഷ് നമ്പ്യാർ ആണ് സാന്ത്വനം സീരിയൽ ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന രീതിയിലുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. ഷൂട്ടിങ് പുനരാരംഭിക്കാനുള്ള സർക്കാർ നിർദേശത്തിനായി കാത്തിരിക്കുകയാണെന്നും അധികം വൈകാതെ തന്നെ സാന്ത്വനം ഷൂട്ടിങ് തുടങ്ങുമെന്നും , അടുത്ത മാസം പകുതിയോടെ സാന്ത്വനം നിങ്ങൾക്ക് മുന്നിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിരീഷ് വ്യക്തമാക്കി .

സാന്ത്വനം കുടുംബത്തെ ഞാനും മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു ഗിരീഷിന്റെ പ്രതികരണം .. ഇതോടെ ആരധകർക്ക് സന്തോഷമായിട്ടുണ്ട് .. സീരിയൽ നിർത്തി എന്നൊക്കെയുള്ള ചർച്ചകൾ പൽ ഗ്രൂപ്പുകളിലും ഇടയ്ക്കിടെ സജീവമായിരുന്നു .. എന്നാൽ ശിവേട്ടന്റെയും ഹരിയേട്ടന്റെയും മാസ്സ് തിരിച്ചുവരവിനുള്ള ഒരു ഇടവേള മാത്രമാണ് എന്നാണ് ആരധകരിൽ പലരും പറയുന്നത്. ശിവനും ഹരിയും ബാലനും കണ്ണനും അഞ്ജലിയും അപ്പുവും ദേവിയുടേയും എല്ലാം മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ്. അതുകൊണ്ട് തന്നെ വീണ്ടും ഇവരെ അഭ്രപാളികളിൽ കാണാൻ ആയിട്ടുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം. ഗിരീഷ് നമ്പ്യാർ ഇപ്പോൾ പങ്കു വച്ചിരിക്കുന്ന ഈ ശുഭവാർത്ത സാന്ത്വനം സീരിയലിനെ ആരാധകർക്ക് വളരെ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top