Social Media

ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായ ലാലേട്ടന് പിറന്നാളാശംസയുമായി ആന്റണി പെരുമ്പാവൂർ; വൈറലായി ആന്റണിയുടെ കുറിപ്പ്!

മലയാളികളുടെ എന്നത്തെയും അഭിമാനമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. 1980 സിനിമയുടെ ഭാഗമായി അഭിനയലോകത്തേക്ക് എത്തിയ മോഹൻലാൽ പിന്നീട് സൃഷ്ടിച്ചത് ചരിത്രമുഹൂർത്തങ്ങൾ ആണ്. ലാലേട്ടൻ എന്ന സ്നേഹത്തോടുകൂടി മലയാളികൾ ഒന്നടങ്കം വിളിക്കുന്ന മോഹൻലാൽ അവർക്ക് ഏട്ടന് സമമാണ്. മെയ് 21 ലാലേട്ടൻ പിറന്നാൾ ദിനം ആയതിനാൽ തന്നെ ഒരാഴ്ചക്ക് മുൻപേ ലാലേട്ടന്റെ ഫാൻസുകാർ ആഘോഷപരിപാടികൾ തുടങ്ങി കഴിഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ ഒതുക്കിയിരിക്കുകയാണ് ആഘോഷ പരിപാടികൾ. ഇന്നിപ്പോൾ ലാലേട്ടന്റെ പിറന്നാളിനോടനുബന്ധിച്ച് ലാലേട്ടന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂർ തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി പങ്കുവച്ച ചിത്രവും അതിനൊപ്പമുള്ള കുറിപ്പും ആണ് വൈറലായി മാറിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ കുറിച്ചത് ഇപ്രകാരമായിരുന്നു.

‘ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാൽ സാറിന്’, എന്ന തുടക്കത്തോടെയാണ് പെരുമ്പാവൂരുകാരൻ സ്വന്തം ലാൽ സാറിന് പിറനാൾ ആശംസകൾ നേർന്നത്. “ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാൽ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകൾ. ഇനിയും ഒരുപാട് വിസ്മയങ്ങൾ സമ്മാനിക്കാൻ ലാൽ സാറിന് കഴിയട്ടെ എന്ന പ്രാർഥനയോടെ, എന്റെയും കുടുംബത്തിന്റെയും സ്നേഹാശംസകൾ.” നിരവധി കമന്റുകളും ലൈക്കുകളും ആണ് ആന്റണി പെരുമ്പാവൂറിന്റെ പോസ്റ്റിനു താഴെയായി എത്തിയിരിയ്ക്കുന്നത്.ലാലേട്ടന്റെ ഡ്രൈവറായി എത്തി പിന്നീട് ലാലേട്ടന്റെ സുഹൃത്തും എല്ലാമായി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. കഴിഞ്ഞ ഇടയ്ക്കായിരുന്നു ആന്റണി പെരുമ്പാവൂറിന്റെ മകളുടെ വിവാഹം കഴിഞ്ഞത് വിവാഹത്തിന് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു ലാലേട്ടനും കുടുംബവും. അന്നത്തെ ചിത്രങ്ങളും വീഡിയോകളും എല്ലാം വലിയ രീതിയിൽ ആയിരുന്നു സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നത്.

മഴക്കാർ അറബിക്കടലിലെ സിംഹം ആണ് ലാലേട്ടന്റെ ആയി ഇനി തീയേറ്ററുകൾ കാണാനിരിക്കുന്ന ചലച്ചിത്രം. ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധമെന്നും ജനങ്ങൾക്ക് അത് ശേഖരം ആകുന്ന തരത്തിലുള്ളതായിരുന്നു ഡ്രൈവറായി പിന്നീട് ലാലേട്ടന്റെ ബിസിനസ് പാർട്ണറും സുഹൃത്തും സന്തതസഹചാരിയും ആയിമാറിയ ആന്റണി പെരുമ്പാവൂർ. തന്റെ ഭാര്യ അറിയാത്ത പല കാര്യങ്ങൾ പോലും ആന്റണി ക്കറിയാം എന്ന് പലപ്പോഴും മോഹൻലാൽ പറഞ്ഞിട്ടുണ്ട്. ആന്റണി ഓഫ് മോഹൻലാലും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് മോഹൻലാലിന്റെ ഭാര്യ സുചിത്രയും പല വേദികളിലും വാചാലയായിട്ടുണ്ട്. ഇതിൽ നിന്നെല്ലാം തന്നെ വ്യക്തമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top