ഒരു മുഴം കയറിൽ സന്തോഷ് ജോഗി ജീവിതം അവസാനിച്ചപ്പോൾ 25കാരിയായ ജിജിയ്ക്ക് കൂട്ടായത് അവർ രണ്ടു പേർ മാത്രം; എല്ലാം അവസാനിച്ചെടുത്തു നിന്നും ജിജി പിടിച്ചു കയറിയത് ജീവിതത്തിലേയ്ക്ക്! സന്തോഷ് ജോഗിയുടെ പ്രണയവും ആത്മഹത്യയും!

0

പലപ്പോഴും വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് സന്തോഷ് ജോഗി മലയാളസിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളതും,മലയാളികൾക്ക് ഇദ്ദേഹത്തെ സുപരിചിതനായിട്ടുള്ളതും. താനൊരു മികച്ച നടനാണ് എന്ന് സന്തോഷ് ജോഗി കീർത്തിചക്ര എന്ന സിനിമയിൽ തനിക്ക് കിട്ടിയ ചെറിയ ഒരു കഥാപാത്രത്തിലൂടെ തന്നെ തെളിയിച്ച വ്യക്തിയാണ്. മോഹൻലാൽ സുരേഷ്ഗോപി ചലച്ചിത്രമായ ക്രിസ്ത്യൻ ബ്രദേഴ്സ് ലാണ് സന്തോഷ് ജോഗി അവസാനമായി അഭിനയിച്ചത്. കർണാടകസംഗീതത്തിലും എഴുത്തിലും എല്ലാം തന്റെ കഴിവ് തെളിയിച്ച സന്തോഷിനു സുഹൃത്തിനെ ഫ്ലാറ്റിൽ ഒരു മുഴം കയറിൽ തന്റെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു.

ആത്മഹത്യ എന്ന ഒരു ഉപായം ജീവിതത്തിൽ സന്തോഷ് കണ്ടെത്തിയപ്പോൾ ഒറ്റപ്പെട്ടുപോയ ഭാര്യ ജിജിയും രണ്ട് പെണ്മക്കളും ആയിരുന്നു. സന്തോഷമായി ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടിയ സൗഹൃദം പിന്നീട് പ്രണയമായി മാറി, അത് വിവാഹത്തിലുമെത്തി. എന്നാൽ സന്തോഷ് ജോഗി ആത്മഹത്യ ചെയ്യുമ്പോൾ വെറും 25കാരിയായ ജിജിക്ക് അഭിമുഖീകരിക്കേണ്ടി വന്നത് നിരവധി പ്രതിബന്ധങ്ങൾ ആണ്.

സംഗീതത്തിലും എഴുത്തിലും വായനയിലും എല്ലാം സന്തോഷിനോളം തന്നെ ഇഷ്ടമുണ്ടായിരുന്ന ജിജിയെ സന്തോഷിലേക്ക് അടുപ്പിച്ചതും ഇവ തന്നെയായിരുന്നു. കടബാധ്യത മൂലം ആകെയുണ്ടായിരുന്ന വീടും വസ്തുവും വിറ്റ് രണ്ട് പെൺമക്കളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ജിജിയ്ക്ക് ആകെ ഉണ്ടായിരുന്ന ആശ്രയം തന്റെ മനോധൈര്യവും കഴിവുകളും മാത്രമായിരുന്നു. വീട് വിറ്റ് ബാങ്കിലെ കടം തീർത്ത ജിജി മക്കളുമൊത്ത് വാടകവീട്ടിലേക്ക് മാറി. പിന്നീട് പതിയെ പതിയെ ജീവിതം പടുത്തുയർത്തി.

ജിജി ഇന്ന് സാപ്പിയൻ ലിറ്ററേച്ചർ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും ‘സ്വാസ്ഥ്യ’ എന്ന കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും നടത്തിപ്പുകാരിയാണ്. എഴുത്തുകാരി, പ്രസാധക, ഗായിക, നടി, ഡബിങ് ആർട്ടിസ്റ്റ്, കൗൺസലർ, ട്രെയിനർ, മോട്ടിവേറ്റർ എന്നി മേഖലകളിൽ എല്ലാം നിറസാന്നിധ്യമാണ് ജിജിയിപ്പോൾ. എല്ലാം അവസാനിച്ചു എന്ന് കരുതുന്ന ഇടത്തുനിന്നും പുതിയ ഒരു തുടക്കം കുറിച്ച ജിജി ഒരു മാതൃക കൂടിയാണ്. എവിടെയും ഒന്നും അവസാനിച്ചിട്ടില്ല എന്ന മാതൃക.