Social Media

‘ഇല്ലാത്ത സാധനം ഊതിപ്പെരുപ്പിച്ച് അതും തുറന്നുകാട്ടി കാശുണ്ടാക്കാൻ നടക്കുന്നു, വിലകൂടിയ ലെഗ്ഗിൻസും വലിച്ചുകേറ്റി എന്നെ നോക്ക് എന്നും പറഞ്ഞു നിന്നാൽ ഇതല്ല ഇതിനപ്പുറം കേൾക്കേണ്ടിവരും ‘; അശ്വതിയെ വിമർശിച്ച് യുവതി രംഗത്ത്! പോസ്റ്റിനു താഴെ പൊങ്കാലയിട്ട് ജനം!

കഴിഞ്ഞ ദിവസമായിരുന്നു അശ്വതി ശ്രീകാന്തിനെ ചിത്രത്തിനു താഴെ അശ്ലീല കമന്റ് മായി യുവാവ് പ്രത്യക്ഷപ്പെട്ടത് കിടിലൻ മറുപടി അശ്വതി നൽകിയ തോടുകൂടി ക്ഷമാപണവുമായി ഇയാൾ രംഗത്തെത്തി. എന്നാൽ ഈ ക്ഷമാപണത്തോടെ താഴെയായി വലിയ രീതിയിലുള്ള വിമർശനങ്ങളും മറ്റും ഉയർന്നു വന്നതോടുകൂടി പോസ്റ്റും ഡിലീറ്റ് ചെയ്ത് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് ഇയാൾ സ്ഥലം വിട്ടു എന്നാൽ ഇന്നിപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത് മറ്റൊരു പോസ്റ്റ് ആണ്. നസീമ ഇസഹാക്ക് എന്ന പേരിലാണ് ഈ ഒരു പോസ്റ്റ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അശ്വതിയെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് നസീമ രംഗത്തുവന്നിരിക്കുന്നത്. നസീമയുടെ പോസ്റ്റ് ഇപ്രകാരമായിരുന്നു. ” ഇല്ലാത്ത സാധനം ഊതിപ്പെരുപ്പിച്ച് അതും തുറന്നുകാട്ടി കാശുണ്ടാക്കാൻ നടക്കുന്നതും മാതൃത്വവും തമ്മിൽ ഒരു ബന്ധവുമില്ല. ആണുങ്ങളെ സൃഷ്ടിച്ചത് ആ രൂപത്തിൽ ആണ് എന്നതുകൊണ്ട് തന്നെ പെണ്ണ് ഉള്ളത് ഷാൾ കൊണ്ട് മറച്ചു നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു മുൻപുവരെ. ഇന്ന് വിലകൂടിയ പുട്ടി തേച്ചു ലെഗ്ഗിൻസും വലിച്ചുകയറ്റി എന്നെ നോക്ക് എന്നു പറഞ്ഞു നിന്നാൽ ഇതല്ല ഇതിനപ്പുറം കേൾക്കേണ്ടിവരും. ”

കടുത്ത വിമർശനമാണ് നസീമയുടെ ഈ ഒരു പോസ്റ്റിന് താഴെയായി എത്തിയിരിക്കുന്നത്. ഈ പോസ്റ്റ് വലിയ രീതിയിൽ വിവാദങ്ങൾ സൃഷ്ടിച്ച തോടുകൂടി അക്കൗണ്ട് പോലും സമൂഹമാധ്യമങ്ങളിൽ കാണാനില്ല എന്നാൽ പോസ്റ്റ് സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്ത് ധരിക്കണം എങ്ങനെ നടക്കണം എന്നുള്ളത് സ്ത്രീ സ്വാതന്ത്ര്യം ആണ്. എന്നാൽ ആ സ്വാതന്ത്ര്യത്തെ സ്ത്രീകൾതന്നെ ഹനിക്കുന്ന അവസ്ഥയാണ് ഇവിടെ കാണുന്നത്.

പുരുഷഗുണങ്ങൾ ഒന്നടങ്കം അശ്വതിയുടെ മറുപടിക്ക് കൈയ്യടി യുമായി എത്തിയിരുന്ന ഈയൊരു സന്ദർഭത്തിൽ തന്നെയാണ് ഒരു സ്ത്രീ ഇത്തരത്തിലുള്ള വാക്കുകളുമായി എത്തിയത് എന്ന കാര്യം കൂടി ഓർക്കേണ്ടി ഇരിക്കുന്നു. പ്രതികരിക്കേണ്ട സമയത്ത് പലപ്പോഴും ചൂടി പോകുന്ന പെൺകുട്ടികൾക്കുള്ള ഏറ്റവും വലിയ മാതൃകയായി അശ്വതിയെ ഇപ്പോൾ കരുതുമ്പോൾ സ്ത്രീകൾക്ക് തന്നെ അപമാനമായി മാറുകയാണ് ഈ വ്യക്തി. എന്നാൽ നസീമ ഇസഹാക്ക് എന്നത് ഒരു ഫേക്ക് അക്കൗണ്ട് ആണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top