യഥാർത്ഥ മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയ്ക്കുമൊപ്പം രേവതി ; ചിത്രങ്ങൾ ആഘോഷമാക്കി സോഷ്യൽ മീഡിയ!

0

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് ചലച്ചിത്രങ്ങളുടെ പട്ടിക എടുക്കുമ്പോൾ ഏറ്റവും മുൻപന്തിയിൽ തന്നെ കാണും ദേവാസുരം എന്ന മോഹൻലാൽ ചലച്ചിത്രം. മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും മുണ്ടയ്ക്കൽ ശേഖരനും എല്ലാം ഇപ്പോഴും മലയാളി മനസ്സിൽ തിളങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ് അതുകൊണ്ട് തന്നെയാണ് ചിത്രം ഇറങ്ങി ഇത്ര വർഷം പിന്നിട്ടിട്ടും ഇപ്പോഴും ആ കഥാപാത്രങ്ങൾ മലയാളി മനസ്സിൽ നിന്നും മായാതെ നിൽക്കുന്നത്. അതുകൊണ്ടുതന്നെയാണ് ദേവാസുരത്തിലെ രണ്ടാം ഭാഗത്തെയും മലയാളികൾ ഇരു കൈയ്യും നീട്ടി തന്നെ സ്വീകരിച്ചതും. എന്നാൽ മംഗലശ്ശേരി നീലകണ്ഠനും മുണ്ടയ്ക്കൽ ശേഖരനും എല്ലാം ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് എന്ന സത്യം എത്രപേർക്കറിയാം?

അതെ മംഗലശ്ശേരി നീലകണ്ഠൻ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത കുറച്ച് സംഭവവികാസങ്ങൾ ചേർത്തുവച്ചുകൊണ്ട് രഞ്ജിത്ത് അണിയിച്ചൊരുക്കിയ ചലച്ചിത്രമാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠൻ ഓർമ്മയായി എങ്കിലും അദ്ദേഹത്തിന്റെ പത്നി ഭാനുമതി എന്ന ലക്ഷ്മി ഇപ്പോഴും ജീവനോടെയുണ്ട്. മുല്ലശ്ശേരി രാജഗോപാലാണ് മംഗലശ്ശേരി നീലകണ്ഠൻ ആയത്. ഭാനുമതി അദ്ദേഹത്തിന്റെ പ്രിയപത്നി ലക്ഷ്മിയും. താന്തോന്നിയായ മുല്ലശ്ശേരി രാജഗോപാലിനെ സ്നേഹംകൊണ്ട് പ്രണയിച്ച് തോൽപ്പിച്ച ലക്ഷ്മി. മുല്ലശ്ശേരി രാജഗോപാൽ ഭാര്യ ലക്ഷ്മിക്കും ഒപ്പം മതിയായി ദേവാസുരത്തിൽ പ്രത്യക്ഷപ്പെട്ട രേവതി നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

മുല്ലശ്ശേരി രാജഗോപാലിന്റെ പേരക്കുട്ടിയും അഭിനേത്രിയുമായ നിരഞ്ജന അനൂപ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ലഭിച്ചുകൊണ്ടിരിക്കുന്നത്. മംഗലശ്ശേരി നീലകണ്ഠൻ എന്നത് യഥാർത്ഥ ജീവിതത്തിൽ ഉള്ള ഒരു വ്യക്തി ആണ് എന്ന് അറിഞ്ഞ മലയാളികൾ ഒന്നടങ്കം ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ദേവാസുരത്തിൽ ഉള്ള തിരക്കഥയിൽ മുല്ലശ്ശേരി രാജഗോപാലൻ ചെയ്ത എല്ലാ പ്രവർത്തികളും രഞ്ജിത്ത് ചേർത്തിട്ടില്ല.

അതുകൊണ്ടുതന്നെ മുണ്ടക്കൽ ശേഖരൻ ആരാണ് എന്ന് മുല്ലശ്ശേരി രാജഗോപാൽ എന്നോട് ചോദിച്ചു കഴിഞ്ഞാൽ ശേഖരൻ മാർ ഒരുപാട് ആണ് എന്ന് മാത്രമേ അദ്ദേഹത്തിന് പറയുവാൻ ഉണ്ടായിരുന്നുള്ളൂ. കാരണം പ്രശ്നങ്ങൾക്കൊപ്പം മാത്രം പോകുന്ന ഒരു വ്യക്തി, അതായിരുന്നു മുല്ലശ്ശേരി രാജാഗോപാലൻ. മുല്ലശ്ശേരി രാജഗോപാൽ നിന്നും അറിഞ്ഞ വിവരങ്ങളും നാട്ടിൽ നിന്നും അറിഞ്ഞ കുറച്ച് വിവരങ്ങളും ചേർത്തു വച്ചു കൊണ്ടാണ് മംഗലശ്ശേരി നീലകണ്ഠൻ രഞ്ജിത്ത് ജീവൻ നൽകിയത്.