ബിഗ്ഗ് ബോസ്സ് സെറ്റിൽ പലർക്കും കോവിഡ് പോസിറ്റീവ് ; ബിഗ് ബോസ്സ് മലയാളം സീസൺ ത്രീ താൽക്കാലികമായി നിർത്തിവെച്ചു!

0

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കൂടി കാത്തിരുന്ന ഒരു റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ ത്രീ. പ്രേക്ഷകർക്ക് അപരിചിതരായ മത്സരാർത്ഥികൾ ആണ് കൂടുതലും എത്തിയത് എന്നാൽ പോലും പിന്നീട് അവരെല്ലാം സുപരിചിതരായി മാറുകയായിരുന്നു. ഫൈനലിലേക്ക് അടുക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ ത്രീ ഇപ്പോൾ. എന്നാൽ തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്കഡോൺ പ്രഖ്യാപിച്ചതോടുകൂടി ബിഗ് ബോസിന് താൽക്കാലികമായി പൂട്ടിയിട്ടിരിക്കുകയാണ്. ബിഗ് ബോസ് സെറ്റിലെ പലർക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ടുകൾ മുൻപ് വന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ തമിഴ്നാട് സർക്കാർ ബിഗ് ബോസ് സെറ്റിന് പൂട്ടിട്ടത്.

അതുകൊണ്ടുതന്നെ ഇപ്പോൾ അണിയറപ്രവർത്തകർ ബിഗ് ബോസ് മലയാളം സീസൺ ത്രീ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്ന വിവരം പുറത്തു വിട്ടിരിക്കുകയാണ്. ബാക്കിയുള്ള മത്സരാർത്ഥികൾ എല്ലാം തന്നെ ഹോട്ടലുകളിൽ സുരക്ഷിതരായി തന്നെയാണ് ഉള്ളത് എന്നും അറിയുന്നു. ബിഗ് ബോസ് മലയാളം സീസൺ 2 വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു നിർത്തലാക്കിയത്. എന്നാൽ ചെയ്യാൻ പി റേറ്റിംഗിൽ മുൻപന്തിയിലുള്ള ബിഗ് ബോസ് മലയാളം സീസൺ ത്രീ നിർത്തലാക്കുന്നത് ബുദ്ധിയല്ല എന്ന് മനസ്സിലായി അതിനാലാകണം താൽക്കാലികമായി നിർത്തി വച്ചിരിക്കുന്നു എന്ന് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ചെന്നൈയിലാണ് ബിഗ് ബോസ് മത്സരം നടക്കുന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ബിഗ് ബോസിന്റെ അവതാരകൻ. മണിക്കുട്ടൻ, ഡിമ്പൽ ഭാൽ,അനൂപ്, സായി വിഷ്ണു, റംസാൻ, റിതു മന്ത്ര, നോബി മാർക്കോസ്,കിടിലം ഫിറോസ് തുടങ്ങിയ മത്സരാർഥികളാണ് ഇപ്പോൾ ബിഗ് ബോസിൽ ഉള്ളത്. പ്രേക്ഷകർക്ക് ആവേശമായ ടിക്കറ്റ് ഫൈനൽ നടക്കുന്നതിനിടയിലാണ് ഇപ്പോൾ ബിഗ് ബോസ് മലയാളം താൽക്കാലികമായി നിർത്തി വച്ചു എന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മറ്റ് ഭാഷയിലുള്ള ബിഗ് ബോസ് റിയാലിറ്റി ഷോകളും കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. ഇനി എന്നാണ് വീണ്ടും ബിഗ് ബോസ് തുടങ്ങുക എന്നറിയുവാനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.