‘മീഡിയയിൽ വന്ന കാലം മുതൽ പല തരത്തിലുള്ള കമന്റുകൾ കാണാറുണ്ട്’; ആ കമന്റിനും മറുപടിയ്ക്കും വലിയ ദൂരമില്ല ! വൈറൽ കമന്റിനെ കുറിച്ച് പ്രതികരിച്ച് അശ്വതി ശ്രീകാന്ത്!

0

തന്റെ മാറിടത്തെ കുറിച്ച് അശ്ലീലമായ കമന്റിട്ട വ്യക്തിയ്ക്ക് അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത് നൽകിയ മറുപടിയാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിയ്ക്കുന്നത്. വ്യക്തവും കൃത്യവുമായ മറുപടിയാണ് അശ്വതി നൽകിയത് എന്നായിരുന്നു സമൂഹമാധ്യമങ്ങളുടെ ഒന്നടങ്കം അഭിപ്രായം. എന്നാൽ ഇന്നിപ്പോൾ ആ മറുപടി നൽകിയ കാരണത്തെ കുറിച്ചും, വൈറൽ കമന്റിനെ കുറിച്ചും സംസാരിച്ചുകൊണ്ട് അശ്വതി തന്നെ രംഗത്ത് എത്തിയിരിയ്ക്കുകയാണ്. അശ്വതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

” മീഡിയയില്‍ വന്ന കാലം മുതല്‍ പല തരത്തിലുള്ള കമന്റുകള്‍ കാണാറുണ്ട്. പബ്ലിക പ്രോപ്പര്‍ട്ടിയായാണ് പലരും നമ്മളെ കാണാറുള്ളത്. ആദ്യമൊക്കെ ഇത്തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ ഭയങ്കരമായിട്ട് സങ്കടം വരുമായിരുന്നു. ആരും കാണല്ലേയെന്നോര്‍ത്ത് പെട്ടെന്ന് കമന്റ് ഡിലീറ്റ് ചെയ്യ്ത് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമായിരുന്നു. ആരോടും പറയാന്‍ ധൈര്യമില്ലാതെ ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയാണ് ഇപ്പോള്‍ നമ്മള്‍ക്ക് അതിനോട് വേറൊരു അപ്രോച്ച് വന്നത്. ഞാനെന്തിന് നാണിക്കണം, ഞാനല്ല ഇതിനകത്ത് ചൂളി നില്‍ക്കേണ്ടത്. ഞാനത് ചെക്ക് ചെയ്തപ്പോള്‍ ആ പ്രൊഫൈല്‍ ഒറിജിനലാണ്. അതായിരുന്നു ഭയങ്കര ഷോക്കിങായത്.

ഒറിജിനലായ പ്രൊഫൈലില്‍ നിന്ന് മറ്റൊരു ഒറിജിനല്‍ പ്രൊഫൈലിലേക്ക് വന്ന് ഇങ്ങനെയൊരു കാര്യം പറയണമെങ്കില്‍ അതായിരുന്നു എന്നെ ചിന്തിപ്പിച്ചത്, അല്ലാതെ ഇത് എന്നെ പ്രവോക്ക് ചെയ്തിട്ടൊന്നുമില്ലെന്ന് അശ്വതി ശ്രീകാന്ത് പറയുന്നു. വൈറല്‍ കമന്റിന് പിന്നാലെയായി നല്‍കിയ പ്രതികരണത്തിനിടയിലാണ് അശ്വതി കാര്യങ്ങള്‍ വിശദീകരിച്ചത്. അയാളുടെ മാതാപിതാക്കളെ പറയുന്നതിനും അപ്പുറത്ത് ഇതിന് മറ്റൊരു മനോഹരമായ പേസ്‌പെക്റ്റീവുണ്ട്. ഒരുപാട് പെണ്‍കുട്ടികളാണ് എന്നെ ഫോണ്‍ ചെയ്തത്. ഇങ്ങനെയുള്ള കമന്റുകള്‍ വരുമ്പോള്‍ വല്ലാതെ ചൂളിപ്പോവാറാണ് പതിവ്. അതിനെതിരെ പ്രതികരിക്കാം, ഒരു കുഴപ്പവുമില്ല എന്നൊരു ധൈര്യം തോന്നി.

അതെന്നെ ഒരുപാട് സന്തോഷിപ്പിച്ച കാര്യമാണ്. അയാളുടെ കുടുംബത്തെയോ രാഷ്ട്രീയത്തെയോ ചോദ്യം ചെയ്യുന്നതിനോടൊന്നും താല്‍പര്യമില്ല. ആ കമന്റിനും മറുപടിക്കും വലിയ ദൂരമില്ല. 2 കാര്യങ്ങളാണ് ആലോചിച്ചത്. മറുപടി കൊടുക്കണോ വേണ്ടയോ എന്നായിരുന്നു ആദ്യം നോക്കിയത്. പ്രൊഫൈല്‍ ഫേക്കാണോയെന്നായിരുന്നു പിന്നെ നോക്കിയത്. ” എന്നായിരുന്നു അശ്വതി പ്രതികരിച്ചത്. വലിയ സ്വീകാര്യതയാണ് താരത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.