രണ്ടു പെൺകുട്ടികളെയും കൊണ്ട് ഒറ്റയ്ക്ക് നേടിയെടുത്ത വിജയം. ഉപ്പും മുളകും സീരിയൽ നടി നിഷാ സാരംഗ് മനസ്സ് തുറക്കുന്നു

0

മലയാളത്തിലെ ജനപ്രിയ ഫ്ലവേഴ്സ് ചാനൽ അവതരിപ്പിക്കുന്ന പരമ്പരയാണ് ഉപ്പും മുളകും. മറ്റു പരമ്പരകളിൽ നിന്നും വ്യത്യസ്തമായി വളരെയധികം കാമ്പുള്ള കഥയാണ് ഉപ്പും മുളകും. മലയാളി കണ്ടു ശീലിച്ച കണ്ണീർ സീരിയലുകൾ തിരുത്തി എഴുതിയ പരമ്പരയായ ഉപ്പും മുളകും ഇന്നും മലയാളികൾക്കിടയിൽ സജീവമാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും പരമ്പരയ്ക്ക് ലഭിക്കുന്നത്. ഇതിനകം തന്നെ വളരെ വലിയ സ്വീകാര്യതയും പരമ്പര നേടി.

പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും അവരവരുടെ റോൾ കൃത്യമായി ചെയ്യുന്നു എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. ഒരു കൊച്ചു കുടുംബത്തിലെ ഒരു കൊച്ചു കഥ എന്ന് വേണമെങ്കിൽ ഈ പരമ്പരയെ നമുക്ക് വിശേഷിപ്പിക്കാം. വളരെ റിയലിസ്റ്റിക് ആയ ഈ സീരിയൽ തുടങ്ങിയത് 2015 ഡിസംബർ മാസത്തിലാണ്. ബാലചന്ദ്രൻ നീലിമ ദമ്പതികളുടെ കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് പരമ്പരയുടെ വൃത്തം.

ഇപ്പോൾ പ്രേക്ഷകർ ചർച്ചചെയ്യുന്നത് പരമ്പരയിലെ നീലിമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് നടത്തിയ തുറന്നു പറച്ചിലാണ്. നീലു ചേച്ചി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. നിരവധി ആരാധകരാണ് കേരളത്തിലുടനീളം താരത്തിനും ഉള്ളത്. താരത്തിൻറെ കുടുംബജീവിതം അത്ര സുഖകരമായിരുന്നില്ല. അത് പലപ്പോഴും ആയി താരം തുറന്നു പറഞ്ഞ കാര്യമാണ്. രണ്ടു പെൺകുട്ടികളെ സ്വന്തമായി അധ്വാനിച്ച് ആണ് വളർത്തുന്നത്. ഇതാണ് ജീവിതത്തിൽ ഇതുവരെ സമ്പാദിച്ചത്. നിഷ പറയുന്നു.

രണ്ടാളെയും നല്ലതുപോലെ പഠിപ്പിച്ചു അവർക്കും നല്ല വിദ്യാഭ്യാസം നൽകണം എന്നാണ് താരത്തിന് ആഗ്രഹം. അതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. ഒരാളെ കല്യാണം കഴിപ്പിച്ചു അയച്ചു. “എന്റെ ജീവിതത്തിൽ എനിക്ക് അധികം ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല, ആകെയുള്ള എന്റെ സമ്പാദ്യം എന്റെ കുട്ടികൾ ആണ്, അവരെ നന്നായി നോക്കണം എന്നായിരുന്നു എന്റെ ആഗ്രഹം, അത് നടക്കുന്നുണ്ട്.”താരം പറയുന്നു.