അവസാനമായി മെലോഡിക്ക പിയാനോ വായിച്ച് നന്ദു മഹാദേവ ; ശ്രദ്ധ നേടി നന്ദു മഹാദേവയുടെ മരണത്തിന് രണ്ടു ദിവസം മുൻപ് എടുത്ത വീഡിയോ!

0

മലയാളികളെ ഒന്നടങ്കം സങ്കടത്തിൽ ആക്കി കൊണ്ടാണ് നന്ദു മഹാദേവ ഈ ലോകത്ത് നിന്നും വിടവാങ്ങിയത്. അതിജീവനത്തിന് രാജകുമാരൻ എന്ന് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം പാടിപ്പുകഴ്ത്തിയ നന്ദു മഹാദേവ. മോട്ടിവേറ്റർ ആയി പോസിറ്റീവ് തിങ്ക് റായും എല്ലാം തന്നെ വലിയ രീതിയിൽ ആയിരുന്നു ജനമനസ്സുകളിൽ നന്ദുവിന്റെ സ്ഥാനം. കാൻസർ എന്ന മഹാ മാരിയെ ധൈര്യത്തോടെ നേരിട്ട് ചെറുപ്പക്കാരൻ.വെറും 27 വയസ്സ് മാത്രമായിരുന്നു മരണപ്പെടുമ്പോൾ നന്ദുവിന്റെ പ്രായം. എന്നാൽ ആയി 27 വയസ്സിനുള്ളിൽ നന്ദു കീഴടക്കിയത് മലയാളി സമൂഹത്തെ ഒന്നടങ്കം ആയിരുന്നു.

നിരവധി ആളുകൾ ആയിരുന്നോ നന്ദുവിന്റെ വിയോഗത്തിൽ ദുഃഖം പ്രകടിപ്പിച്ച് എത്തിയത്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത് നന്ദു മഹാദേവിയുടെ ചിത്രങ്ങളും പോസ്റ്റുകളും മറ്റുമാണ്. അത്തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരിയ്ക്കുന്നത് മെലോഡിക്ക പിയാനോയിൽ നന്ദു വായിച്ച ഒരു പാട്ടാണ്. തുമ്പി വാ തുമ്പക്കുടത്തിൽ എന്ന ഗാനമാണ് നന്ദു മെലോഡിക്ക പിയാനോ യിലൂടെ വായിച്ചത്.

വലിയ രീതിയിൽ ആണ് ഈ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നന്ദു മരണപ്പെടുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു ഒരു വീഡിയോ ചിത്രീകരിച്ചത്. വീഡിയോയ്ക്ക് ഒപ്പമുള്ള അടിക്കുറിപ്പ് ഇപ്രകാരമായിരുന്നു. “നന്ദൂട്ടൻ മെലോഡിക്ക പിയാനോയിൽ അവസാനമായി വായിച്ചത്. ലാസ്റ്റ് ഐ.സി.യുവിൽ പോകുന്നതിന് രണ്ട് ദിവസം മുന്നെ നന്ദുട്ടൻ എന്നെ വിളിച്ചപ്പോഴും ഈ വീഡിയോ എഫ്.ബി യിൽ ഇടുന്നതിനെക്കുറിച്ച് പറയുകയുണ്ടായ് .നന്ദൂട്ടന് വേണ്ടി ഇവിടെ ഇടുന്നു.”

സംഗീതത്തിനെ ഒരുപാട് സ്നേഹിച്ച വ്യക്തിയാണ് നന്ദു മഹാദേവ എന്ന് എല്ലാവർക്കുമറിയാം. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുതേ ജ്വലിക്കണം എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു നന്ദു മഹാദേവയുടെ ടിക്ടോക് വീഡിയോകളും പാട്ടുപാടുന്ന വീഡിയോകളും എല്ലാം വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കാറുള്ളത്.

ഡോക്ടർമാർ വരെ ഒരു വർഷം മാത്രമാണ് നന്ദുവിന്റെ ആയുസ്സിന് ദൈർഘ്യം ഉള്ളൂ എന്ന് പറഞ്ഞപ്പോഴും അതിൽ കൂടുതൽ നാൾ തനിക്ക് പിടിച്ചു നിൽക്കാൻ സാധിക്കും എന്ന് നന്ദു കാണിച്ചു കൊടുത്തു. തന്റെ ജീവിതത്തിലൂടെ. നന്ദു മഹാദേവ ഈ ലോകത്ത് നിന്നും വിടപറഞ്ഞ് എന്നാൽ പോലും നന്ദുവിനെ ആശയങ്ങളും എഴുതും ഇപ്പോഴും ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. നന്ദു മഹാദേവ എന്ന വ്യക്തി ഓരോ മലയാളി മനസ്സിലും ജ്വലിക്കുന്നുണ്ട്.