Social Media

ജീവിതത്തിലെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ച് ചെമ്പരത്തിയിലെ കല്യാണി ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട് എന്നാൽ പോലും ചെമ്പരത്തിയിലെ കല്യാണി എന്ന കഥാപാത്രമാണ് അമലയ്ക്ക് പ്രേക്ഷകമനസ്സിൽ സ്വീകാര്യത ഏറെ നൽകിയത്. സി കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പര ദിവസങ്ങൾ കൊണ്ടായിരുന്നു പ്രേക്ഷകമനസ്സിൽ ഇടം നേടിയത് ഒപ്പം കല്യാണി എന്ന കഥാപാത്രവും. തനി നാട്ടിൻപുറത്തുകാരി ആയ, നിഷ്കളങ്കയായ കല്യാണിയെ വളരെ പെട്ടെന്നായിരുന്നു മലയാളി പ്രേക്ഷകർ ഏറ്റെടുത്തത്. കഴിഞ്ഞ ലോക് ഡൗൺ കാലയളവിലായിരുന്നു അമല വിവാഹിതയായത്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയായിരുന്നു അമല ഈ ഒരു സന്തോഷവാർത്ത ആരാധകരെ അറിയിച്ചതും. ആദ്യമൊന്നും വിശ്വാസം വന്നില്ല എന്നാൽ പോലും പിന്നീട് ആരാധകർ അത് അക്സെപ്റ്റ് ചെയ്യുകയായിരുന്നു. ഫ്രീലാൻസ് ക്യാമറാമാനായ പ്രഭുവിനെ ആണ് അമല വിവാഹം കഴിച്ചത്. ബിടെക് കാരിയായ അമല അഭിനയത്തോടുള്ള താൽപര്യത്തെ തുടർന്നാണ് അഭിനയലോകത്തേക്ക് ചേക്കേറിയത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു പ്രഭുവും അമലയും വിവാഹിതരായത്.

ഇന്നിപ്പോൾ കുടുംബത്തോടൊപ്പം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് അമലയും പ്രഭുവും. സമൂഹ മാധ്യമങ്ങൾ വഴി അമല തന്നെയാണ് തങ്ങളുടെ ഒന്നാം വിവാഹ വാർഷിക ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതും. “സന്തോഷം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ. നീയില്ലാതെ ഞാൻ അപൂർണ്ണയാണ്. ഞാൻ ദൈവത്തോട് നന്ദി പറയുകയാണ് നമ്മൾ തമ്മിൽ കണ്ടു മുട്ടിയതിനും നമ്മളെ തമ്മിൽ ഒരുമിപ്പിച്ചതിനും. ”

എന്നായിരുന്നു അമല ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറച്ചത്. നിരവധി ലൈക്കുകളും കമന്റുകൾ ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും പ്രഭുവിനെയും ഒപ്പമുള്ള അമലയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അമലയ്ക്ക് കല്യാണി എന്ന കഥാപാത്രം എന്നും സ്പെഷ്യൽ ആണ്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് അമല. തന്റെ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങളും ഷൂട്ടിങ് വിശേഷങ്ങൾ എല്ലാം അമല സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top