Social Media

ആദ്യം അശ്ലീല കമന്റ്, ഇപ്പോൾ മാപ്പപേക്ഷ ; അശ്വതി ശ്രീകാന്തിനോട് മാപ്പപേക്ഷയുമായി വന്നവനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ!

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്തിന് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. താരം തന്നെ സമൂഹമാധ്യമ അക്കൗണ്ട് വഴി പങ്കുവച്ച ഒരു ചിത്രത്തിനു താഴെയായി അശ്ലീലച്ചുവയുള്ള കമന്റ് മായി ഒരാൾ എത്തുകയായിരുന്നു. എന്നാൽ അയാൾക്ക് ചുട്ടമറുപടി ആയിരുന്നു അശ്വതി ശ്രീകാന്ത് നൽകിയത്. അശ്വതി ശ്രീകാന്തിനെ മറുപടി സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയും താരങ്ങൾ ഉൾപ്പെടെ അശ്വതിക്ക് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു.

ഇത്തരം സാഹചര്യങ്ങളിൽ മൗനം അല്ല വേണ്ടത് ശക്തവും വ്യക്തവുമായ മറുപടിയാണ് വേണ്ടതെന്നും അശ്വതി തെളിയിച്ചു എന്നാണ് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം പറഞ്ഞത്. ഇത്തരം മറുപടികൾ തന്നെ വേണം ഇത്തരത്തിലുള്ള ഞരമ്പൻ മാർക്ക് നൽകാൻ എന്ന് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം പറയുകയും ചെയ്തു. പൊതുവേ സെലിബ്രിറ്റികളുടെ ഫോട്ടോയ്ക്ക് താഴെ വരുന്ന ഇത്തരം കമന്റുകൾ ക്ക് അതേ നാണയത്തിൽ ഉള്ള മറുപടിയാണ് പലരും നൽകാറുള്ളത്.

ഇത് വിവാദങ്ങളിലേക്ക് താരങ്ങളെ തന്നെ കൊണ്ടെത്തിക്കുകയും ചെയ്യാറുണ്ട്. അശ്വതി നൽകിയ മറുപടി മാതൃകാപരമാണെന്നും ഇത്തരത്തിലുള്ള മറുപടികൾ വേണം നൽകാനുമായിരുന്നു സോഷ്യൽ മീഡിയ ഒന്നടങ്കം പറഞ്ഞത്. സംഭവം വിവാദമായതോടെ കൂടി കമന്റ് ഇട്ട വ്യക്തി മാപ്പപേക്ഷയുമായി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുകയാണ്. ‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് മാപ്പപേക്ഷിച്ചു കൊണ്ട് യുവാവ് പോസ്റ്റ് ചെയ്തത്. എന്നാൽ ഇയാളുടെ ഈ പോസ്റ്റിനു നേരെ വീണ്ടും പ്രതിഷേധം ഉയർന്നതോടെ അയാൾ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയാണ് ഉണ്ടായത്.

കുറച്ചുനാളുകൾക്ക് മുൻപായിരുന്നു താൻ രണ്ടാമതും ഗർഭിണിയാണ് എന്ന വിവരം അശ്വതി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. അവതാരകയും ആർജെയും കൂടിയായ താരം അഭിനയലോകത്തേക്ക് കൂടി കാലെടുത്ത് വെച്ചിരിക്കുകയാണ് ഇപ്പോൾ. ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. വലിയ സ്വീകാര്യതയാണ് പരമ്പരക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ഒപ്പംതന്നെ അശ്വതിയുടെ കഥാപാത്രത്തിനും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top