ടിക്കറ്റ് ടു ഫിനാലെയിൽ മണിക്കുട്ടനെ മുട്ട് കുത്തിക്കാൻ നോക്കിയിട്ട് എന്തായി? ഇത് തന്നെയാണ് കളി! ഇപ്പോഴാണ് കളി ആവേശമായതെന്ന് ആരാധകർ!

0

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കൂടി നെഞ്ചിലേറ്റിയ ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം സീസൺ ത്രീ. പുതുമുഖങ്ങളായ എത്തിയ മത്സരാർത്ഥികൾ ഇന്ന് മലയാളി പ്രേക്ഷകർക്ക് സുപരിചിത മുഖങ്ങൾ ആണ്. കഴിഞ്ഞദിവസം ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ആയി നൽകിയ വീക്കിലി ടാസ്ക് വളരെ ഗംഭീരമായായിരുന്നു മത്സരാർഥികൾ പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസത്തെ ബിഗ്ബോസ് ഹൗസിനെ കുറിച്ച് വാചാലയായിരിക്കുകയാണ് അഭിനേത്രിയായ അശ്വതി.അശ്വതിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അശ്വതിയുടെ കുറിപ്പ് ഇപ്രകാരമാണ്.

“ടിക്കറ്റ് to ഫിനാലെ!!! ഇന്നത്തെ മെയിൻ അട്ട്രാക്ഷൻ തന്നെ അതാണ്‌.ഭാഗ്യം തുടക്കത്തിൽ തന്നെ അതായിരുന്നു.. വ്യത്യസ്തമായ ടാസ്കുകൾ ആണ് ഉള്ളത്.. ഏറ്റവും ഉയർന്ന പോയിന്റ് ഉള്ള വ്യക്തി സ്ട്രൈറ്റ് to ഫിനാലെ!!!ആർക്കായിരിക്കും കിട്ടുക!!
ആദ്യത്തെ ടാസ്ക് “sharing is caring”. ആദ്യ ഘട്ടം, ബോക്സിൽ 30 പന്തുകൾ വീതമുള്ളത് കുറക്കണം. ബസ്സർ അടിക്കുമ്പോൾ ഏറ്റവും കൂടുതൽ ബോൾ ഉള്ളവർ ഔട്ട്‌ ആകും.
കിടിലുവും റംസനും മണിക്കൂട്ടനുമെ ആദ്യം കളിച്ചതുള്ളു.. പിന്നെ പതിയെ ബാക്കിയുള്ളവർ ഇറങ്ങി. പക്ഷെ ബസർ അടിച്ച ടൈമിൽ കിടിലുവിന് പന്ത് കൂടുതലായിപ്പോയി. അതിനാൽ ഈ ടാസ്കിൽ നിന്നു കിടിലു ഔട്ട്‌!! സത്യം പറഞ്ഞാൽ കഷ്ട്ടം തോന്നി എനിക്ക്. ഒരുപാടു പ്രതീക്ഷയോടെ കളിക്കണം എന്നു പറഞ്ഞു പുള്ളി ഇറങ്ങിയതാണ്. രണ്ടാം ഘട്ടത്തിൽ ചെറിയ മാറ്റത്തോടെ തുടങ്ങി.

ഇപ്രാവശ്യം ബാളുകൾ ബോക്സിൽ കൂടുതൽ ഉള്ളവർ ആണ് വിജയിക്കുക. ബോൾ കുറവുള്ള രണ്ടുപേർ ഔട്ട്‌ ആകും.ഇവരെന്തിനാ ബോൾ എടുത്തു ഡ്രെസ്സിന്റെ ഉള്ളിൽ തിരുകുന്നത് എന്നാലോചിച്ചപ്പോൾ തന്നെ ബോസ്സേട്ടൻ വിളിച്ച് പറഞ്ഞു മക്കളെ ബോൾ പെട്ടിയിലോട്ട് ഇട്ടോളാൻ. ആരും അനക്കമില്ല. ഇടയ്ക്കു ഡിമ്പൽ ഒന്ന് ട്രൈ ചെയ്തു.പിന്നെ നോബിചേട്ടൻ അനൂപ് ട്രൈ ചെയ്തു. അനക്കമേയില്ല പിന്നാരും.. പാവം കിടിലു നോക്കി ഇരിക്കുക ആരുന്നു. ഓഹ് ജയിലിലേക്ക് ആരെന്നു തീരുമാനിച്ചു അപ്പോളേക്കും.കഷ്ട്ടം. മണിക്കുട്ടനെ ആണ് എപ്പോളും ആദ്യ ടാർഗറ്റ്. സായി സ്വന്തം കുഴി തോണ്ടുകയാണെന്നു കണ്ടപ്പോൾ തന്നെ മനസിലായിരുന്നു റംസാനുമായി ചേർന്ന്.

മണിക്കുട്ടൻ ഇടയ്ക്കു വാണിംഗും കൊടുത്തു”എന്നെ മാത്രം നോക്കിയാൽ നീ തോക്കുമെ” എന്നു.ഇടയ്ക്ക് അനൂപ് ഋതുവിന്റെ ബോൾ ബോക്സ്‌ മാറ്റി.. It’s a game. ഗ്രൂപ്പ്‌ ആയോ individual ആയോ ബുദ്ധിപരമായി ആലോചിച് കളിക്കാം. അനൂപിനെ തെറ്റ് ചെയ്തു എന്നു പറയാൻ പറ്റില്ല.. പക്ഷെ ഗെയിംനു മുന്നേ ഒരു ചെറിയ സംസാരം മണിക്കുട്ടനും അനൂപും നടത്തിയിരുന്നു ഋതുവിനെ പുറത്താക്കുന്നതിനെ കുറിച്ച്. പ്രതീക്ഷിച്ചതു തന്നെ നടന്നു. സായി and ഋതു ഔട്ട്‌. അതു പറാ റംസാനും സായിയും പ്ലാനിട്ടു മണിക്കുട്ടനെ ടാർഗറ്റ് ചെയ്യാൻ!!ആര് ആണ് മണ്ടൻ ആയതു.മൂന്നാം ഘട്ടം അൽപ്പംകൂടി കഠിനം! ഒരു ചുവന്ന പന്ത് നടുക്കുവെക്കുന്നത് കൈക്കലാക്കണം ഒപ്പം ബോക്സിൽ പന്തും കുറയരുത്. നല്ല ഗെയിം ആയിരുന്നു.. എല്ലാരും നല്ലപോലെ കളിച്ചു.. ഇടയ്ക്കു മണിക്കുട്ടൻ റംസാൻ കയ്യാങ്കളി ആയെങ്കിലും this is ticket to finale!! പൊരുതണം. പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്ന് വെക്കണം. ഡിമ്പൽ, മണിക്കുട്ടൻ റംസാൻ ഈ ഘട്ടത്തിൽ നല്ലപോലെ പൊരുതി.

ഡിമ്പൽ മണിക്കുട്ടന് കുറച്ചു പന്ത്കൾ നൽകി.. പക്ഷെ വേണ്ടാ എന്നു പറഞ്ഞു തിരികെ നൽകി. ആ ബോൾ എങ്ങാനും മണിക്കുട്ടൻ വാങ്ങിയിരുന്നേൽ പച്ചക്കു തിന്നാനുള്ള പ്ലാനിൽ ആയിരുന്നു റംസാൻ. ടാസ്ക് കഴിഞ്ഞപ്പോൾ, 1ആം സ്ഥാനം അനൂപ്,2ആം സ്ഥാനം ഡിമ്പൽ, 3ആം സ്ഥാനം നോബിചേട്ടൻ, 4ആം സ്ഥാനം മണിക്കുട്ടൻ, 5ആം സ്ഥാനം റംസാൻ, 6ആം സ്ഥാനം സായി, 7ആം സ്ഥാനം ഋതു, 8ആം കിടിലു. ചുവന്ന ബോൾ റംസാൻ നേടിയത്കൊണ്ട് റംസാൻ ഡിമ്പലിനൊപ്പം രണ്ടാം സ്ഥാനത്തു കയറി.അടുത്ത ടാസ്ക് സൈക്കിളിൽ കയറി ചവുട്ടി ലൈറ്റ് പ്രകാശിപ്പിക്കുക. ആൾക്കാർ മാറുമ്പോൾ10 സെക്ന്റിനുള്ളിൽ വീണ്ടും തെളിക്കണം ആ ലൈറ്റ് . ഇതെന്തു ഗെയിം. ആഹ് ആദ്യം കുറച്ചു ഈസി കൊടുത്തത് ആയിരിക്കും ല്ലെ .ആഹ് ടാസ്ക് തീർന്നപ്പോൾ എല്ലാർക്കും കിട്ടി 1 പോയിന്റ്. അതു കഴിഞ്ഞ ടാസ്കിലെ പോയിന്റിനോപ്പം ആഡ് ആകും.നാളെയും പന്തുകൊണ്ടുള്ള കളികൾ തന്നെ ടിക്കറ്റിനു വേണ്ടി.”