ല ഹരി കാരണം എല്ലാം നഷ്ടപ്പെട്ടു. പ്രസവത്തിൽ തന്നെ കുഞ്ഞുങ്ങളുടെ മ രണം. ഭാര്യയുമായി വേർപെട്ട കാരണം മറ്റൊന്നായിരുന്നു. അനുഭവങ്ങൾ തുറന്നു പറഞ്ഞു രജിത് കുമാർ.

0

ബിഗ് ബോസ് എന്ന മെഗാ റിയാലിറ്റിഷോയിലൂടെ ആയിരിക്കും രജിത് കുമാർ എന്ന പ്രൊഫസറെ നമുക്ക് പരിചയം. എന്നാൽ അതിനുമുമ്പുതന്നെ അദ്ദേഹം മലയാളികൾക്കിടയിൽ സജീവമാണ്. ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ബോട്ടണി പാഠപുസ്തകങ്ങൾ തയ്യാറാക്കി നൽകിയത് രജിത് കുമാർ ആയിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന ഈ സമയത്താണ് രജിത് ബിഗ് ബോസിൽ എത്തിയത്.

ആദ്യ ആഴ്ചകളിൽ തന്നെ ടെലിവിഷൻ പ്രേക്ഷകരെ ഞെട്ടിച്ചു മുന്നേറിയ രജിത് കുമാർ വലിയ ആരാധക വൃത്തത്തെ തന്നെ സ്വന്തമാക്കി. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങൾ പങ്കുവെച്ചു രജിത് കുമാർ എത്താറുണ്ട്. ലെറ്റ് മീ ടോക്ക് യൂട്യൂബ് ചാനലിലൂടെ അദ്ദേഹം മനസ്സ് തുറന്നിരുന്നു. പ്രണയം നഷ്ടമായ വേദനയും ലഹരിക്ക് അടിമപ്പെട്ടതും എല്ലാം തന്നെ അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞു. പ്രണയം നഷ്ടപ്പെട്ട കുറച്ചുകാലം കഴിഞ്ഞിട്ടാണ് കാലടി സർവ്വകലാശാലയിൽ പ്രൊഫസറായി ജോലി കിട്ടിയത് എന്ന് അദ്ദേഹം പറയുന്നു.

അഭിമുഖത്തിൽ രജിത് കുമാർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇവയാണ്. വിവാഹത്തിന് ജാതകം നോക്കിയിരുന്നില്ല. പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. അന്നൊക്കെ നെവര്‍ മൈന്‍ഡാക്കി വിടുകയായിരുന്നു. 2005 ആവുന്നതിനിടയില്‍ ഞങ്ങള്‍ക്ക് 2 കുഞ്ഞുങ്ങളുണ്ടായി. രണ്ട് കുഞ്ഞുങ്ങളും പ്രസവത്തില്‍ മ രിക്കുകയായിരുന്നു. ഒത്തുപോവാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ വേര്‍പിരിയുകയായിരുന്നു. ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നിരുന്നു.

ഞാനുമായുള്ള വിവാഹമോചനം കഴിഞ്ഞതിന് ശേഷം വീട്ടുകാര്‍ ആ കുട്ടിയെ വേറൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തിരുന്നു. പ്രസവ സമയത്ത് ആ കുട്ടിയും മ രിക്കുകയായിരുന്നു. ഇതിനെയാണ് ഡെലിവറിയില്‍ മര ണം പോയി എന്ന് പറയുന്നത്. 2005ലായിരുന്നു കുടുംബ ജീവിതത്തിലെ തകര്‍ച്ച. ഈ സംഭവത്തിന് ശേഷമൊരു മാനസാന്തരം വന്നിരുന്നു. ഇതിന് ശേഷമായാണ് ആദ്യാത്മിക പഠിക്കാന്‍ പോയത്. രാജയോഗ മെഡിറ്റേഷന്‍ പഠിക്കുകയായിരുന്നു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ എന്നെ മെഡിറ്റേഷന് ഇരുത്തുകയായിരുന്നു. 3 ദിവസം ഇരുന്നതോടെ എന്നെ ബാധിച്ച ലഹരികളെല്ലാം വിട്ടുപോയെന്നും രജിത് കുമാര്‍ പറയുന്നു. മികച്ച പ്രതികരണമാണ് രജിത് കുമാറിൻറെ ഈ വെളിപ്പെടുത്തലിന് ആരാധകരിൽ നിന്നും ലഭിക്കുന്നത്.