“ഇത്ര അനുസരണയുള്ള കുട്ടിയെ എവിടെയെങ്കിലും കാണാൻ സാധിക്കുമോ സക്കീർ ഭായിക്ക്”; പാർവതിയുടെ കണ്ണപ്പൻ ഒരേ പൊളി തന്നെ!

0

അവതാരകയായും ഡാൻസറായ അഭിനേത്രിയായും എല്ലാം തിളങ്ങിയ താരമാണ് പാർവതി കൃഷ്ണ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന് ഡാൻസ് റിയാലിറ്റി ഷോയിൽ താരം പങ്കെടുത്തിരുന്നു. തുടർന്ന് മിനിസ്ക്രീനിലും സജീവമായിരുന്നു പാർവതി. വിവാഹത്തോടെ മിനിസ്ക്രീനിൽ അത്ര സജീവമായിരുന്നില്ല എന്നാൽപോലും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു പാർവതി. പാർവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. ഗർഭകാലത്ത് നിറവയറുമായി ഉള്ള പാർവതിയുടെ ഡാൻസ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു.

തുടർന്ന് മകൻ കണ്ണനെ പരിചയപ്പെടുത്തിക്കൊണ്ട് പാർവതി സമൂഹമാധ്യമങ്ങളിൽ എത്തി ദിനത്തിലായിരുന്നു പാർവതി ഉണ്ണിക്കണ്ണനെ പോലെ അണിയിച്ചൊരുക്കിയാണ് കണ്ണപ്പനെ പരിചയപ്പെടുത്തിയത്. പാർവതികൊപ്പം റിലീസ് ചെയ്തും, ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം പോസ്റ്റ് ചെയ്തും കണ്ണൻ ആരാധകരുടെ മനംകവർന്ന് ഇരിക്കുകയാണ്. പാർവതിയെക്കാൾ അധികം ആരാധക പിന്തുണ ഇന്ന് കണ്ണപ്പന് ആണ് ഉള്ളത്. കുട്ടി ഹാരിപോട്ടർ ആയും മറ്റുമെല്ലാം കണ്ണപ്പൻ ആരാധകരുടെ മനംകവർന്ന് കഴിഞ്ഞു ഇതിനോടകം തന്നെ. ഇന്നിപ്പോൾ വൈറലായി മാറിയിരിക്കുന്നത് പാർവതി പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോയാണ്.

“ഇത്ര അനുസരണയുള്ള കുട്ടിയെ എവിടെയെങ്കിലും കാണാൻ സാധിക്കുമോ സക്കീർ ഭായിക്ക്” എന്ന അടിക്കുറിപ്പോട് കൂടിയാണ് പാർവ്വതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.വീഡിയോയിൽ കണ്ണപ്പനെ ആണ് കാണാൻ സാധിക്കുന്നത്. കണ്ണപ്പ നോട് പാർവതി കമിഴ്ന്നു വീഴാൻ പറഞ്ഞപ്പോൾ ഉടൻതന്നെ കമിഴ്ന്നു വീഴുന്ന കണ്ണപ്പനെയും ചിരിക്കാൻ പറയുമ്പോൾ ഉടൻതന്നെ ചിരിക്കുന്ന കണ്ണപ്പനെയുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇത്രയുമധികം അനുസരണയുള്ള മറ്റൊരു മകനെ കാണാൻ സാധിക്കില്ല എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ്മായി എത്തിയിരിക്കുന്നത്. നിരവധി ലൈക്കുകയും കമന്റുകളുമാണ് കണ്ണപ്പന്റെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കണ്ണപ്പന്റെ മറ്റു വിശേഷങ്ങൾ അറിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.