Social Media

മീനാക്ഷിക്കൊപ്പം ഉള്ള ഈ കുട്ടി ഏതാ? സോഷ്യൽ മീഡിയയിൽ തരംഗമായി മീനാക്ഷിക്കൊപ്പം ഉള്ള ദിലീപിന്റെ പഴയകാല ചിത്രം!

മലയാളികളുടെ എക്കാലത്തെയും ജനപ്രിയനായകൻ ആണ് ദിലീപ്. മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു പിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ദിലീപിന് നിരവധി ആരാധകരാണുള്ളത്. മിമിക്രി കലാകാരനായി എത്തിയ ദിലീപ് നർമ്മം മേമ്പൊടി ആക്കി മാറ്റിയ നായകനടൻ കൂടിയായിരുന്നു. ദിലീപിന്റെ മാസ് ചിത്രങ്ങളിൽ പോലും ഹാസ്യത്തിന് അത്രമാത്രം പ്രാധാന്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏതൊരു സാധാരണക്കാരനും ഇഷ്ടപ്പെടുന്ന തരത്തിലുള്ളതായിരുന്നു ദിലീപ് ചിത്രങ്ങൾ. സമൂഹമാധ്യമങ്ങളിൽ ദിലീപിന്റെ പുത്തൻ വിശേഷങ്ങളുമായി ആരാധകർ പലപ്പോഴും എത്താറുണ്ട്.

അത്തരത്തിൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത് ദിലീപിന്റെയും മകൾ മീനാക്ഷിയുടെയും ഒരു പഴയകാല ചിത്രം ആണ്. മകൾ മീനാക്ഷിക്കൊപ്പം പെൺവേഷം കെട്ടി നിൽക്കുന്ന ദിലീപിനെയാണ് ചിത്രത്തിൽ കാണാനായി സാധിക്കുന്നത്. ദിലീപിന്റെ എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായ മായാമോഹിനി ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ആകണം ചിത്രം എടുത്തിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. വലിയ രീതിയിൽ ആണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞു മീനാക്ഷിക്കൊപ്പം ദിലീപ് അമ്മവേഷം കെട്ടി എത്തിയ ചിത്രം. വലിയ സ്വീകാര്യത യോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്. 14 വർഷത്തെ ദാമ്പത്യജീവിതം ദിലീപും മഞ്ജുവും അവസാനിപ്പിച്ചപ്പോൾ അച്ഛൻ ദിലീപിനൊപ്പം പോകാനായിരുന്നു മീനാക്ഷി തീരുമാനിച്ചത്.

തുടർന്ന് നിരവധി പ്രശ്നങ്ങളിലൂടെ ദിലീപ് പോയപ്പോഴും മീനാക്ഷി ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്നു. അന്നെല്ലാം തന്നെ കണ്ടതാണ് ദിലീപിനോടുള്ള മീനാക്ഷിയുടെ സ്നേഹവും അടുപ്പവും. ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുൻകൈയെടുത്തത് മീനാക്ഷി തന്നെ. അനുജത്തി മഹാലക്ഷ്മിക്കൊപ്പം സമയം ചിലവഴിക്കുകയാണ് ഇപ്പോൾ മീനാക്ഷി. എംബിബിഎസ് വിദ്യാർത്ഥിനിയായ മീനാക്ഷിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറൽ ആയി മാറാറുണ്ട്. നദിർഷായുടെ മകൾ ആയിഷയുടെ വിവാഹത്തിന് എത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ വലിയ രീതിയിലായിരുന്നു സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top