ചിത്രത്തിന് താഴെ അശ്ലീല കമന്റ് ഇട്ടവനെ കണ്ടം വഴി ഓടിച്ച് അശ്വതി ശ്രീകാന്ത്; ഇങ്ങനെ തന്നെ വേണം മറുപടി! ഇനി അവൻ അറിയാതെ പോലും ഒരു പെണ്ണിനേയും ചൊറിയാൻ ചെല്ലില്ലെന്ന് സോഷ്യൽമീഡിയ!

0

അവതാരകയായി എത്തി മലയാളി മനസ്സിൽ ഇടംനേടിയ താരമാണ് അശ്വതി ശ്രീകാന്ത്. അശ്വതിയുടെ സംസാര ശൈലിയും അവതരണരീതിയും മറ്റും മലയാളികൾ ഏറ്റെടുത്തിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് നിരവധി ആരാധകരെയാണ് സ്വന്തമാക്കുവാൻ സാധിച്ചത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് അശ്വതി ശ്രീകാന്ത്. അവതാരക യിൽ നിന്നും അഭിനേത്രി യിലേക്ക് ചുവട് മാറിയിരിക്കുകയാണ് അശ്വതി ഇപ്പോൾ. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പാരമ്പരയിലാണ് താരം അഭിനയിച്ച് വരുന്നത്.

വലിയ പിന്തുണയാണ് ആരാധകർ ആശ്വതിയ്ക്ക് നൽകി പോരുന്നത്. ഇന്നിപ്പോൾ അശ്വതി തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ഒരു ചിത്രത്തിനു താഴെയായി എത്തിയ കമന്റും അതിന് അശ്വതി നൽകിയ മറുപടിയും ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ” സൂപ്പർ മുല ” എന്നായിരുന്നു കമന്റ്. അശ്വതി ഈ കമന്റിന് നൽകിയ മറുപടി ഇപ്രകാരമായിരുന്നു. “സൂപ്പർ ആകണമല്ലോ. ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാനുള്ളതാണ്. ജീവനൂറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ തന്റെ അമ്മയുടേത് ഉൾപ്പടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്. ”

അശ്വതി നൽകിയ ഈ കമന്റ് ആവശ്യമാണ് എന്ന് തന്നെയാണ് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം പറഞ്ഞിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഒരു സ്ത്രീയെ അവഹേളിക്കുമ്പോൾ അതിന് ഇത്തരത്തിലുള്ള ചുട്ട മറുപടി തന്നെയാണ് നൽകേണ്ടത്. സൈബർ ആക്രമണങ്ങൾ കൂടുതലും നേരിടേണ്ടി വന്നിട്ടുള്ള സെലിബ്രിറ്റികൾക്കാണ്.പ്രത്യേകിച്ചും സ്ത്രീകൾക്ക്. പലരും അതൊന്നും കണ്ടില്ലെന്ന് നടിക്കും, എന്നാൽ മറ്റുചിലർ ചുട്ട മറുപടിയും നൽകാറുണ്ട്. ഇത്തരത്തിലുള്ള ഞരമ്പൻ മാർക്ക് ചുട്ട മറുപടി തന്നെയാണ് നൽകേണ്ടത് എന്നാണ് ആരാധക പക്ഷം. എഴുത്തുകാരി കൂടിയായ അശ്വതി പലപ്പോഴും തന്റെ ചുറ്റുപാടും നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും തന്റെ സമൂഹമാധ്യമങ്ങളിലൂടെ എഴുത്തുമായി എത്താറുണ്ട്.

അവയെല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. കൊടുക്കേണ്ടവന് അപ്പോൾ തന്നെ കൊടുത്തു വിടണം. നിങ്ങൾ മറ്റു സ്ത്രീകൾക്കും ഒരു മാതൃക തന്നെയാണ്. തന്നെ ചൊറിയാൻ വരുന്നവൻ ആരുതന്നെയായാലും മുഖം നോക്കാതെ തിരിച്ച് ചുട്ട മറുപടി തന്നെ നൽകണം. അശ്വതിയുടെ ചിത്രത്തിന് താഴെ എത്തിയ കമന്റും അശ്വതി അതിനു നൽകിയ മറുപടിയുടെയും സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെതന്നെയാണ് പ്രതികരിക്കേണ്ടത് എന്ന തരത്തിലാണ് സ്ക്രീൻഷോട്ടുകൾ പ്രചരിക്കുന്നത്.