റബേക്കയും മൃദുല വിജയ്യും തമ്മിലുള്ള വഴക്കിനെ കുറിച്ച് ആരാധകർ; ആരാധകരെ അമ്പരപ്പിച്ച മറുപടിയുമായി താരങ്ങൾ!

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരകളിൽ ഒന്നായിരുന്നു കസ്തൂരിമാൻ. കസ്തൂരിമാനിലെ ജീവയും കാവ്യയും ഇപ്പോഴും മലയാളി പ്രേക്ഷകർ ഒന്നടങ്കം ഓർത്തിരിക്കും. കാരണം അത്രമാത്രം മലയാളികൾ മനസിലേറ്റിയ കഥാപാത്രങ്ങളായിരുന്നു ജീവയും കാവ്യയും. പരമ്പരയിൽ കാവ്യ എത്തിയത് റബേക്ക സന്തോഷ് ആയിരുന്നു. മിന്നാമിനുങ്ങുകൾ എന്ന ചിത്രത്തിലൂടെയായിരുന്നു റബേക്ക അഭിനയ ജീവിതം തുടങ്ങിയത് പിന്നീട് മിനിസ്ക്രീനിലും താരമായി മാറി. ഇക്കഴിഞ്ഞ ഇടയ്ക്കായിരുന്നു സംവിധായകൻ ശ്രീജിത്ത് വിജയമായി റബേക്കയുടെ വിവാഹനിശ്ചയം നടന്നത്.

റബേക്കയുടെ യും ശ്രീജിത്തിന്റേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പലപ്പോഴും ഇടുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം വൈറലായി മാറിയിട്ടുണ്ട്. ഇന്നിപ്പോൾ താരം ആരാധകർ ചില സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ എ ചോദ്യോത്തര വേളയിൽ ആയിരുന്നു ആരാധകർ ചോദിച്ച സംശയങ്ങൾക്ക് താരം മറുപടി നൽകിയത്. മിനിസ്ക്രീൻ താരം മൃദുല വിജയ് മായുള്ള വഴക്ക് അവസാനിച്ചു എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

എന്നാൽ അൽപ്പം ഞെട്ടലോടെയാണ് റെബേക്ക അതിനു മറുപടി നൽകിയത്. താൻ ഇപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നാണ് റെബേക്ക പ്രതികരിച്ചത്. റബേക്ക യുടെ ഈ ചോദ്യത്തിന് ഉള്ള മറുപടിയുമായി മൃദുല വിജയ്യും എത്തിയിട്ടുണ്ട്. മൃദുലയും സോഷ്യൽ മീഡിയ വഴി ഇക്കാര്യം പങ്കിടുകയായിരുന്നു. ഞാനും ബാക്കി ഉള്ളവർ പറഞ്ഞപ്പോഴാ അറിയുന്നേ റെബേക്ക എന്നാണ് നിറഞ്ഞ ചിരിയോടെ മൃദുല പറഞ്ഞത്. സീ കേരളം ചാനലിൽ പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല വിജയ് ഇപ്പോൾ അഭിനയിച്ചു വരുന്നത്.

ഏഷ്യാനെറ്റിലെ കല്യാണസൗഗന്ധികം എന്ന പരമ്പരയിലൂടെ ആയിരുന്നു മിനിസ്ക്രീൻ പ്രേക്ഷകർക്ക് താരം സുപരിചിതയായ മാറിയത്.പിന്നീടങ്ങോട്ട് നിരവധി പരമ്പരകളിൽ മൃദൂല വിജയ് വേഷമിട്ടു. മെന്റലിസ്റ്റും അഭിനേതാവുമായ യുവ കൃഷ്ണയുമായി മൃദുലയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഇരുവരുടെയും വിവാഹത്തിനായും കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.