ആ ഇരുപ്പ് കണ്ടാൽ പറയുമോ ഭാവിജീവിതം ഒരുമിച്ച് ജീവിക്കേണ്ടവരാണ് എന്ന് ; സോഷ്യൽമീഡിയയിൽ തരംഗമായി നസ്രിയയുടെയും ഫഹദിന്റെയും പഴയകാല ചിത്രം!

0

മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് അഭിനയജീവിതത്തിന് തുടക്കമിട്ടത്. ചിത്രത്തിലെ താരത്തിന് അഭിനയം വളരെ വലിയ രീതിയിൽ ആയിരുന്നു വിമർശിക്കപ്പെട്ടത്. എന്നാൽ തുടർന്നുള്ള താരത്തിന്റെ തിരിച്ചുവരവ് മലയാള സിനിമ ലോകത്ത് തന്നെ തന്റെതായ ഒരു ഇടം കണ്ടെത്തുന്നതിനു വേണ്ടി തന്നെയായിരുന്നു. ഇന്നിപ്പോൾ മികച്ച യുവ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഫഹദിന്റെ പേരുള്ളത്. നായകനായും പ്രതിനായകനായി സഹ നായകനായും എല്ലാം തിളങ്ങിയ താരം.

ഏതൊരു കഥാപാത്രത്തെയും തന്റെതായ അഭിനയത്തികവ് കൊണ്ട് മികവുറ്റതാക്കാൻ പ്രാപ്തിയുള്ള നായകനടൻ. തമിഴ്, തെലുങ്ക് സിനിമാലോകത്ത് വരെ ഫഹദിന് ആരാധകർ ഏറെയാണ്. നസ്രിയുടെ കാര്യവും മറിച്ചല്ല. ബാലതാരമായി മലയാള സിനിമാലോകത്ത് എത്തി പിന്നീട് യുവ നായിക നടിയായി മാറിയ താരം. ഫഹദുമായുള്ള വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത താരം വീണ്ടും അഭിനയലോകത്ത് സജീവമായി കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് നസ്രിയ.

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങൾ ലഭിക്കാറുള്ളതിനാൽ ഇന്നിപ്പോൾ വൈറലായി മാറിയിരിക്കുന്നത് നസ്രിയയുടെയും ഫഹദിന്റെയും ഒരുമിച്ചുള്ള ഒരു പഴയകാല ചിത്രം ആണ്. പ്രമാണി എന്ന മമ്മൂട്ടിച്ചിത്രം ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ആ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിനിടയിൽ എടുത്ത ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

രണ്ടുപേരും ഒരുപാട് മാറിപ്പോയിരിക്കുന്നു എന്ന തരത്തിലുള്ള കമന്റുകൾ ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. ഭാവിജീവിതത്തിൽ ഒരുമിക്കാൻ ഉള്ളവരാണ് അന്ന് ഒരുമിച്ചിരുന്ന് എന്ന് കരുതി കാണുമോ എന്നുള്ള കമന്റുകളും ചിത്രത്തിനു താഴെയായി എത്തിയിട്ടുണ്ട്. നസ്രിയയുടെയും ഫഹദിനെയും ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം ഇപ്പോൾ. അല്ലു അർജുൻ ചിത്രമായ പുഷ്പയിൽ പ്രതിനായകനായി എത്തുകയാണ് ഇപ്പോൾ ഫഹദ് ഫാസിൽ. വലിയ പ്രതീക്ഷയോടെ കൂടിയാണ് അല്ലു ആരാധകരും ഫഹദ് ആരാധകരും പുഷ്പ്പയ്ക്കായി കാത്തിരിക്കുന്നത്.