Social Media

ഭർതൃവീട്ടിൽ പ്രിയങ്ക അനുഭവിച്ച കൊടിയ പീഡനങ്ങൾ എണ്ണി പറഞ്ഞ് കുടുംബം ; ഉണ്ണിയും അമ്മയും ചെയ്തുകൂട്ടിയത് കൊടിയ പാപങ്ങൾ തന്നെ!

കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ച നടൻ രാജൻ പി ദേവിനെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ കുടുംബം ഉണ്ണി പി ദേവിനെതിരെയും കുടുംബത്തിനെതിരെയും വലിയ രീതിയിലുള്ള ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്ന് സഹികെട്ട് ആയിരുന്നു പ്രിയങ്ക ആത്മഹത്യയ്ക്ക് മുൻകൈയെടുത്തത് എന്നായിരുന്നു പ്രിയങ്കയുടെ സഹോദരനും കുടുംബവും ആരോപിച്ചിരുന്നത്. അത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നതിനു പുറമേ ഉണ്ണിക്ക് എതിരെയുള്ള തെളിവുകളും ഇവർ ഹാജരാക്കിയിരുന്നു. സ്ത്രീധനം കുറഞ്ഞു പോയി എന്നതിനെ ചൊല്ലി ഉണ്ണിയും കുടുംബവും പലപ്പോഴും പ്രിയങ്കയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു.

ഇക്കഴിഞ്ഞ പത്താം തീയതി സഹികെട്ട് പ്രിയങ്ക സഹോദരൻ വിഷ്ണുവിനെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞ വിവരം അറിയിക്കുകയും ഉടൻതന്നെ തന്നെ വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ലോക്കഡോൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വിഷ്ണുവിന് അങ്കമാലിയിൽ എത്തുവാൻ ബുദ്ധിമുട്ട് നേരിടേണ്ടതായി വന്നു. തുടർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുവാനും വിഷ്ണു നിർദ്ദേശിച്ചു. വിഷ്ണു നിർദ്ദേശിച്ച പ്രകാരം പ്രിയങ്ക അടുത്തുള്ള വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ ഉണ്ണിക്കെതിരെ കംപ്ലൈന്റ് ഫയൽ ചെയ്യുകയും ചെയ്തു. തുടർന്ന് പോലീസ് ഉണ്ണിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് കാര്യങ്ങൾ രമ്യതയിൽ പരിഹരിച്ചു എന്നാണ് പ്രിയങ്ക പിന്നീട് വിഷ്ണുവിനെ വിളിച്ചറിയിച്ചത്. അടുത്ത ദിവസം തന്നെ അങ്കമാലിയിലെ പ്രിയങ്കയുടെ ഭർതൃഗൃഹത്തിൽ എത്തിയ വിഷ്ണുവിന് അറിയുവാൻ സാധിച്ചത് കഴിഞ്ഞ ദിവസം രാത്രി മുഴുവൻ വീടിന് പുറത്തായിരുന്നു പ്രിയങ്ക നിന്നിരുന്നത് എന്നാണ്. ഒപ്പം തന്നെ ക്രൂരമായി പ്രിയങ്കയെ ഉണ്ണിയും കുടുംബവും മർദ്ദിച്ചതായും.

ഉണ്ണിയുടെ അമ്മയാണ് പലപ്പോഴും തങ്ങളെ തമ്മിൽ തെറ്റിക്കുന്നത് എന്ന് പ്രിയങ്ക തന്റെ മാതാവിനോട് പറഞ്ഞിട്ടുണ്ട്. ഉണ്ണിയുടെ സാമ്പത്തിക നില വെച്ച് നോക്കുമ്പോൾ വളരെ താഴ്ന്ന നിലയിലാണ് പ്രിയങ്ക ഉള്ളത് അതുകൊണ്ടുതന്നെ ആ ഒരു പ്രശ്നം എന്നും അവരുടെ കുടുംബ ജീവിതത്തെ അലട്ടിയിരുന്ന തായും പ്രിയങ്കയുടെ കുടുംബം വ്യക്തമാക്കുന്നു. ഒപ്പംതന്നെ തിരുവനന്തപുരത്തെ വെമ്പായം ത്തെ പ്രിയങ്കയുടെ വീട്ടിൽ ഇരുവരും വരുമ്പോഴും പലപ്പോഴും ഉണ്ണി പ്രിയങ്കയെ ഉപദ്രവിക്കുന്നത് പ്രിയങ്കയുടെ അമ്മയും സഹോദരനും മറ്റും കണ്ടിട്ടുണ്ട്. പലപ്പോഴും പല ആവശ്യങ്ങൾ പറഞ്ഞു പ്രിയങ്കയുടെ വീട്ടുകാരിൽ നിന്ന് ഉണ്ണി പണം വാങ്ങാറുണ്ട്. മകളുടെ നല്ല ജീവിതത്തിനു വേണ്ടി പലപ്പോഴും മറ്റേ എവിടുന്നെങ്കിലും കടംവാങ്ങിയും മറ്റും ആണ് ഈ കുടുംബം ഉണ്ണിക്ക് പണം നൽകിയിരുന്നത്. തിരുവനന്തപുരത്തുനിന്നും അങ്കമാലിയിൽ ഒരു സ്വകാര്യ സ്കൂളിൽ ടീച്ചറായി ജോലി കിട്ടിയതിനെ തുടർന്ന് ആയിരുന്നു പ്രിയങ്ക അങ്കമാലിയിലേക്ക് എത്തിയത്. തുടർന്നായിരുന്നു വിഷ്ണുവുമായി പ്രിയങ്ക പ്രണയത്തിലാകുന്നതും ഇരുവരുടെയും വിവാഹം നടക്കുന്നതും. സമൂഹമാധ്യമങ്ങളിലൂടെ വാർത്താ ചാനലുകളിലും വലിയ രീതിയിലായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം ആഘോഷമാക്കി മാറ്റിയിരുന്നത്. എന്നാൽ ഇങ്ങനെ ഒരു ദുർവിധി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഭർത്താവിനെയും കുടുംബത്തെയും എല്ലാ പീഡനങ്ങളിൽ നിന്നും മുക്തയായി വേദനകളില്ലാത്ത ലോകത്തേക്ക് പ്രിയങ്ക യാത്രയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top