‘ഈ ചെറിയ കുട്ടിയാണോ ഇതെന്ന് വിശ്വസിക്കുവാൻ സാധിക്കുന്നില്ല ‘; എസ്തർ അനിൽ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

0

ബാലതാരമായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് എസ്തർ അനിൽ. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മകളായും മറ്റും എസ്തർ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. മോഹൻലാൽ -ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം എസ്തറിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ദൃശ്യം സിനിമയിൽ അനുമോൾ എന്ന കഥാപാത്രത്തെയാണ് എസ്തർ അവതരിപ്പിച്ചത്. ക്ലൈമാക്സിലെ പേടിച്ചരണ്ടു നിൽക്കുന്ന എസ്തറിന്റെ മുഖം ഇപ്പോഴും മലയാളി മനസ്സിൽ നിന്നും മാഞ്ഞു കാണില്ല.

ദൃശ്യം 2 എത്തിയപ്പോഴേക്കും അനുമോൾക്ക് വന്ന മാറ്റങ്ങൾ അറിയുവാൻ ആയിരുന്നു പ്രേക്ഷകർ കൂടുതലും താൽപര്യം പ്രകടിപ്പിച്ചത്. കുട്ടിത്തം നിറഞ്ഞുനിൽക്കുന്ന എസ്‌തറിൽ നിന്നും പക്വതയുള്ള കൗമാരക്കാരിയിലേക്ക് ദൃശ്യം രണ്ടിൽ എത്തിയപ്പോഴേക്കും എസ്തർ വളർന്നിരുന്നു. നിരവധി ആരാധകരുള്ള എസ്തർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മലയാളസിനിമയിൽ അധികമൊന്നും എസ്തറിനെ ഇപ്പോൾ കാണാൻ സാധിക്കുന്നില്ല എങ്കിലും തെലുങ്ക് സിനിമയിൽ സജീവമാണ് താരം. ബാലതാരമായി അല്ല എസ്തർ തെലുങ്ക് സിനിമയിൽ നിറഞ്ഞ് നിൽക്കുന്നത് നായിക നടിയായി തന്നെയാണ്.

താരമിപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിലാണ് വൈറലായി മാറാറുള്ളത്. കുട്ടി എസ്തറിൽ നിന്നും വലിയ എസ്തറിലേക്കുള്ള മാറ്റം തന്നെയാണ് ഓരോ ചിത്രങ്ങളും കാണിച്ചു തരുന്നതും. ലൊക്കേഷൻ കാഴ്ചകളുമായും തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായും എസ്തർ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഇന്നിപ്പോൾ എസ്തർ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു പഴയകാല ചിത്രം തന്നെയാണ് താരം പങ്കുവെച്ചത്.ബേബി എസ്തർ ലോൽസ് എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം ചിത്രം പങ്കുവെച്ചത്.

കുട്ടി എസ്തറിനെ വീണ്ടും കാണിച്ചുതരികയാണ് ചിത്രത്തിലൂടെ താരം. നിരവധി കമന്റുകളും ലൈക്കുകളും ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. ആറ്റിട്യൂട് ചിത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് എസ്തർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നടുവിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഒരു കുഞ്ഞു മുഖം കൈ നിറയെ പൂക്കളുമായി. ഇപ്പോഴുള്ള എസ്തർ ആണോ ഇതെന്ന് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല. എന്തായാലും സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ പഴയകാല പുതിയ ചിത്രം.