ആ ഭീകര പ്രവർത്തകരെ കണ്ടുകിട്ടിയിട്ടുണ്ട് ;മലയാളികളെ ആ ക്യാമ്പസ് കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോയി പ്രിയതാരം! നാൽവർ സംഘം പൊളി തന്നെയെന്ന് ആരാധകർ!

0

സൗഹൃദത്തെയും രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിൽ കഥ പറഞ്ഞ് എക്കാലത്തെയും സൂപ്പർഹിറ്റ് ക്യാമ്പസ് ചലച്ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്. പൃഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ നരേൻ കാവ്യാമാധവൻ രാധിക തുടങ്ങി നിരവധി സൂപ്പർ താരങ്ങൾ അണിനിരന്ന ചലച്ചിത്രം എന്നും പുതുമ നിലനിർത്തുന്ന ഒരു ആവിഷ്കാരമായിരുന്നു. അതുകൊണ്ടുതന്നെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്യാമ്പസ് ചലച്ചിത്രം എന്ന് തന്നെ ക്ലാസ്മേറ്റ്സിനെ വിളിക്കുവാൻ സാധിക്കും. ക്ലാസ്മേറ്റ് എന്ന ചലച്ചിത്രം പല താരങ്ങൾക്കും അവിസ്മരണീയമായ ഒരു അഭിനയജീവിതം കൂടിയാണ് തുറന്നു കൊടുത്തത്.

ലാൽജോസ് എന്ന സംവിധായകൻ നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ അണിയിച്ചൊരുക്കിയിട്ടുണ്ട് എങ്കിലും ക്ലാസ്മേറ്റ്സ് എന്ന ക്യാമ്പസ് ചലച്ചിത്രത്തിലെ തട്ട് എന്നും താണ് തന്നെ ഇരിക്കും. കാരണം ക്യാമ്പസ് ചലച്ചിത്രം എന്ന് ഓർക്കുമ്പോൾ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ക്ലാസ്മേറ്റ്സ് എന്ന ചലച്ചിത്രമാണ് അതുകൊണ്ടുതന്നെ. ഇന്നിപ്പോൾ ക്ലാസ്സ്‌മേറ്റ്സ്സിനെ വീണ്ടും ഓര്മപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് ക്ലാസ്സ്‌മേറ്റ്സ്സിലെ അഭിനേതാക്കളായ പൃഥ്വിരാജ്, നരേൻ, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ. ജയസൂര്യ തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച ഒരു ചിത്രമാണ് ഇതിന് കാരണം. നാൽവർ സംഘത്തിന്റെ വീഡിയോ കോൾ സ്ക്രീന്ഷോട്ടാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്.

ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു. “Classmates. കോവിഡ് കാലത്തിനു മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഭീകര പ്രവർത്തകർ.”നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിനുണ് താഴെയായി എത്തിയിരിയ്ക്കുന്നത്. ഭാമ, വിജയ് യേശുദാസ് തുടങ്ങിയവരും കമന്റുമായി എത്തിയിട്ടുണ്ട്. പൃഥ്വിയുടെയും ഇന്ദ്രജിത്തിനെ യും ജയസൂര്യയുടെയും നരയും അഭിനയ ജീവിതത്തിൽ വലിയ ഒരു മാറ്റം കൊണ്ടുവരാൻ ക്ലാസ്മേറ്റ് എന്ന ചലച്ചിത്രത്തിനു സാധിച്ചിട്ടുണ്ട്.

ഈ ചലച്ചിത്രത്തിനു ശേഷം ആണ് ഈ നാലുപേരും കൂടുതൽ അഭിനയലോകത്ത് തിരക്കിട്ട താരങ്ങൾ ആയി മാറിയത് എന്ന് വേണമെങ്കിൽ പറയുവാൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ നാൽവർ സംഘത്തിന് ക്ലാസ്മേറ്റ്സ് എന്ന ചലച്ചിത്രം വലിയ ഒരു മുതൽക്കൂട്ടാണ്. ഒപ്പംതന്നെ സ്പെഷ്യലുമാണ്. സുകുമാരനും സതീശൻ കഞ്ഞിക്കുഴിയും താരയും എല്ലാം ഇന്നും ജനങ്ങൾ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്ന് അവരെ മലയാളി പ്രേക്ഷകർ ഓർമ്മിയ്ക്കുന്നുണ്ട്.