Social Media

എൽ കെ ജി സ്റ്റുഡന്റായി പ്രിയതാരം ; വൈറലായി താരത്തിന്റെ പോസ്റ്റ്!

യൂട്യൂബ് ചാനലിലൂടെയും മറ്റും മലയാളി മനസ്സിൽ ഇടം നേടിയ കുടുംബമാണ് കൃഷ്ണ ഫാമിലി. കൃഷ്ണ ഫാമിലിയിലെ എല്ലാവരെയും മലയാളിയ്ക്ക് ഇഷ്ടമാണ്. വ്യത്യസ്തങ്ങൾ ആയ വീഡിയോകളുമായി യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്ന കൃഷ്ണ സഹോദരിമാർക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇതിൽ ദിയ ഒഴികെ മറ്റ് മൂന്ന് പേരും സിനിമയിലും പ്രത്യക്ഷപ്പെട്ടു. ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. തുടർന്ന് ടോവിനോയ്ക്ക് ഒപ്പമുള്ള ലൂക്ക താരത്തിന്റെ അഭിനയ ജീവിതത്തിലെ വലിയ ഒരു മുതൽക്കൂട്ടായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമാണ് അഹാന.

അതുകൊണ്ടുതന്നെ അഹാന സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇന്നിപ്പോൾ അതിൽ താരം പങ്കു വച്ചിരിക്കുന്ന ഒരു ചിത്രവും കുറിപ്പും ആണ് വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ യൂട്യൂബ് ചാനലിൽ താരം അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ യെക്കുറിച്ചുള്ള ആയിരുന്നു കുറിപ്പും ചിത്രവും. സ്കൂൾ ബാഗും യൂണിഫോം ഇട്ട കുട്ടി അഹാനയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിനൊപ്പം താരം കുറച്ചത് ഇപ്രകാരമായിരുന്നു.

“യൂട്യൂബിൽ എന്റെ ലിറ്റിൽ ബ്ലോഗ് ട്രെൻഡിങ് ആയിരിക്കുകയാണ്. ഇത് അഹാന കൃഷ്ണ എൽകെജി ബി യെയും മറ്റുള്ളവരെയും വളരെയധികം സന്തോഷത്തിൽ ആക്കിയിട്ടുണ്ട്. ഈയൊരു ബ്ലോഗ് മൂലം പലയിടങ്ങളിൽ നിന്നായി സ്നേഹം അറിയിച്ചു കൊണ്ട് പലരും എത്തിയിട്ടുണ്ട് ഇത് എന്റെ ഹൃദയത്തിന് ആനന്ദം ഉണ്ടാക്കുന്നു. ഇത് പ്ലാൻ ചെയ്ത് നടന്ന ഒരു സംഭവം ആയിരുന്നില്ല എന്നിട്ട് കൂടി ഇത്രയും അധികം സ്നേഹം നിങ്ങളിൽ നിന്നും കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുകയാണ്.

എന്തായാലും ഒരുപാട് നന്ദി. ഒരുപാട് മികച്ച കണ്ടെന്റുകൾക്ക് മുൻപിലായി എന്റെ ഈ കുട്ടി സ്റ്റോറി ട്രെൻഡിങ്ങിൽ നമ്പർ വണ്ണിൽ എത്തിനിൽക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. അതുകൊണ്ടുതന്നെ നമുക്ക് എല്ലാവർക്കും ചേർന്ന് ഇതിന്റെ ഒരു സന്തോഷത്തിന് ഒരു വിർച്വൽ കേക്ക് കട്ട് ചെയ്യാം.” നിരവധി കമന്റുകൾ ലൈക്കുകളും ആണ് താരം പങ്കുവെച്ച് ചിത്രത്തിനും കുറുപ്പിനും താഴെയായി എത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top