ജിവിതത്തിലെ മധുര മുഹൂർത്തത്തിൽ അവനെയും അവർ ഒപ്പം കൂട്ടി.വളർത്തുനായയോടൊപ്പം ഉള്ള ദമ്പതികളുടെ മറ്റെർണിറ്റി ഫോട്ടോഷൂട്ട് വൈറൽ.

0

സോഷ്യൽ മീഡിയ സജീവമായ ഈ കാലത്ത് പലതരത്തിലുള്ള ഫോട്ടോഷൂട്ട്കളും നമ്മൾ കണ്ടിട്ടുണ്ട്. ഫോട്ടോ ഷൂട്ടിൽ തന്നെ വ്യത്യസ്തമായ പരീക്ഷണങ്ങൾ ഇന്ന് നടത്തുന്നുണ്ട്. വളരെ വ്യത്യസ്തമായ വെഡിങ് ഫോട്ടോഷൂട്ട്കളും പ്രീ ഡെലിവറി ഫോട്ടോകളും പൊതുവേ കാണപ്പെടാറുണ്ട്. പല ഫോട്ടോകളും വലിയ തോതിൽ തന്നെ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു.

ഇന്നത്തെ സാഹചര്യത്തിൽ സോഷ്യൽ മീഡിയ ചർച്ചചെയ്യുന്ന ഒരു പ്രധാന വിഷയമാണ് ഫോട്ടോഷൂട്ടുകൾ. പല ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നതിന് പിന്നാലെ പലതും വിവാദവും സൃഷ്ടിക്കുന്നു. ഫോട്ടോഷൂട്ടുകൾ സംബന്ധിച്ച കാഴ്ചപ്പാടുകൾ തലമുറ കഴിയുന്തോറും മാറി മാറി വരുന്നു എന്നത് വളരെ കൗതുകകരമായ കാര്യവും അതിനുപരി ചിന്തിക്കേണ്ട കാര്യവുമാണ്.

ഇപ്പോഴിതാ വേറിട്ട ഒരു ഫോട്ടോഷൂട്ടും ആയി എത്തിയിരിക്കുകയാണ് എബിൻ ജേക്കബ്-ഫെബ എലിസബത്ത് ദമ്പതികൾ. ഫോട്ടോഷൂട്ടിൽ വളരെയധികം പരീക്ഷണങ്ങൾ നടക്കുന്ന ഈ കാലത്ത് ഇവരുടെ ഫോട്ടോ ഷൂട്ട് ഒരു കൗതുകമാണ്. ഒരു മറ്റേണിറ്റി അഥവാ പ്രീ ഡെലിവറി ഫോട്ടോഷൂട്ട് ആണ് ഇവർ നടത്തിയത്. പൊതുവേ ഇത്തരം ഫോട്ടോകളിൽ ദമ്പതികൾ മാത്രമേ ഉണ്ടാവാറുള്ളൂ. അവിടെയാണ് ഇവർ കൊണ്ടുവന്ന ട്വിസ്റ്റ്. ഇവരുടെ ഫോട്ടോഷൂട്ടിൽ പ്രിയപ്പെട്ട വളർത്തു നായയും ഉൾപ്പെടുന്നു.

ജീവിതത്തിലെ പ്രധാന മുഹൂർത്തത്തിൽ തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെ ഉൾപ്പെടുത്തി മാതൃകയായിരിക്കുകയാണ് ദമ്പതികൾ. ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ടതാണ് വളർത്തുനായ. വിഷ്ണു വി ബി ആണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ഫെബ എലിസബത്ത് ഡോഗ് ലവേഴ്സ് ഗ്രൂപ്പിൽ പങ്കുവെച്ച ഈ ചിത്രമാണ് ഇപ്പോൾ വൈറലായത് . നിരവധി പേരാണ് ദമ്പതികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.’മറ്റേണിറ്റി ഫോട്ടോഷൂട്ട് വിത്ത് കാസ്പർ’എന്ന അടിക്കുറിപ്പ് കൂടിയാണ് ഈ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചത്.