തന്റെ മകന് പേരിട്ട് കറുത്തമുത്തിലെ അഭിറാം ഐപിഎസ് ; മകനും ഐപിഎസുകാരൻ ആകുമോ എന്ന് ആരാധകർ!

0

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായ കറുത്തമുത്തിലൂടെ ശ്രദ്ധേയനായ താരമാണ് പ്രദീപ് ചന്ദ്രൻ. അഭിറാം ഐഎഎസ് എന്ന ശക്തവും വ്യക്തവുമായ നായക കഥാപാത്രത്തെയാണ് പ്രദീപ് ചന്ദ്രൻ കറുത്തമുത്തിൽ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഈ കഥാപാത്രം നിരവധി ആരാധകരെയാണ് പ്രദീപ് ചന്ദ്രന് നൽകിയത്. ബിഗ് ബോസ് മലയാളം സീസൺ 2 ലെ മികച്ച മത്സരാർഥികളിൽ ഒരാൾ കൂടിയായിരുന്നു പ്രദീപ് ചന്ദ്രൻ. ബിഗ് ബോസ് സും താരത്തിനെ ആരാധക പിന്തുണ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. കഴിഞ്ഞ ഇടയ്ക്കായിരുന്നു തനിക്ക് ഒരു ആൺ കുഞ്ഞ് ജനിച്ച വിവരം പ്രദീപ്‌ ചന്ദ്രൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവച്ചത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് താരം പങ്കുവെച്ച പോസ്റ്റിന് താഴെയായി അന്ന് എത്തിയത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ പങ്കു വച്ചിരിക്കുന്ന തന്റെ ജീവിതത്തിലെ വളരെ വലിയ ഒരു വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷം ആക്കിയിരിക്കുന്നത്. പ്രതീക്ഷ തന്റെ മകന്റെ നൂലുകെട്ട് ചടങ്ങും പേരിടീൽ ചടങ്ങും ആണ് ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത് ഒപ്പം തന്നെ കുഞ്ഞിന്റെ പേര് സമൂഹമാധ്യമങ്ങളിലൂടെ താരം അറിയിക്കുകയുമാണ്. ആദ്യമായാണ് പ്രതീക്ഷ ചന്ദ്രന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി കുഞ്ഞിന്റെ ചിത്രം പങ്കുവയ്ക്കുന്നത്. നൂലുകെട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു.

“ഇന്നലെ( 14- 5- 2021) ഞങ്ങളുടെ മകന്റെ നൂലുകെട്ട് ആയിരുന്നു. മൂന്നുവട്ടം പേര് ചൊല്ലി അഭിറാം അഭിറാം അഭിറാം.അതെ എന്റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത പേര്. കറുത്തമുത്ത് എന്ന ഏഷ്യാനെറ്റ് സീരിയലിലെ അഭിറാം ഐപിഎസ് എന്ന കഥാപാത്രം എന്റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രവും നാഴികക്കല്ലും ആയിരുന്നു.അതുകൊണ്ടുതന്നെ ഈ പേര് എന്നും എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നു.ഇനി അവൻ അഭിറാം എ പി.എല്ലാവരുടെയും അനുഗ്രഹം ഒപ്പം ഉണ്ടാകണം.NB : ലോക ഡൗൺ ആയതിനാൽ കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് ഞാനും ഭാര്യയും കുഞ്ഞും ഭാര്യാമാതാവും കൂടി ചേർന്ന് ഭാര്യ വീട്ടിലായിരുന്നു ചടങ്ങുകൾ നടത്തിയത്. ”

നിരവധി കമന്റുകൾ ലൈക്കുകളും ആണ് താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴെയായി എത്തിയിരിക്കുന്നത്. ശക്തമായ വ്യക്തിത്വം തീരുമാനങ്ങളും കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 2 ശ്രദ്ധേയനായ പ്രദീപ് ചന്ദ്രൻ നിരവധി മലയാള ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ പോലും തന്റെ അഭിനയ ജീവിതത്തിൽ എന്നും മുതൽക്കൂട്ടായി ഉള്ള കഥാപാത്രം ഏഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന പരമ്പരയിലെ അഭിറാം ഐപിഎസ് തന്നെയാണ്.അതുകൊണ്ട് തന്നെയാണ് താരം തന്റെ ജീവിതത്തിലെ ഒരു ഭാഗമാക്കുവാൻ ആ പേര് തന്നെ ഉപയോഗിച്ചത്.