മെർലിൻ മൻറോയ്‌ക്കൊപ്പം നസ്രിയ ; കമന്റുമായി അമാൽ! ചിത്രം ഏറ്റെടുത്ത് ആരാധകർ!

0

അഭിനയം കൊണ്ടും കുറുമ്പ് കൊണ്ടും മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് നസ്രിയ നാസിം. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി എത്തിയ നസ്രിയ പിന്നീട് പ്രത്യക്ഷപ്പെട്ടത് നായികയായാണ്. നേരം എന്ന നിവിൻ പോളി ചിത്രം താരത്തിന് നേടി കൊടുത്തത് മികച്ച അവസരങ്ങൾ ആയിരുന്നു. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ നസ്രിയയ്ക്ക് സാധിച്ചു. കുട്ടിത്തം വിളിച്ചോതുന്ന മുഖഭാവങ്ങളോടെ നസ്രിയ കയറി ചെന്നത് മലയാളികളുടെ മനസിലേയ്ക്കായിരുന്നു.

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം പൃഥ്വിരാജ് പാർവതി കൂട്ടുകെട്ടിൽ പിറന്ന അഞ്ജലി മേനോൻ ചിത്രം കൂടെയിലൂടെ ഒരു തിരിച്ചുവരവ് നടത്തി. തുടർന്ന് ഫഹദ് ഫാസിൽ നായകനായി എത്തിയ ട്രാൻസിൽ നായികയായും താരം തിളങ്ങി. നിരവധി ആരാധകരുള്ള താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിൽ നസ്രിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിലാണ് വൈറൽ ആകാറുള്ളത്.

ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. മെർലിൻ മൻറോയുടെ ഒരു പസ്സൽ ചിത്രം കൈയ്യിൽ പിടിച്ചുകൊണ്ടു നിൽക്കുന്ന നസ്രിയയുടെ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. മെർലിൻ മൻറോയും ഞാനും എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്.

ദുൽഖർ സൽമാന്റെ ഭാര്യയും നസ്രിയയുടെ ഉറ്റ സുഹൃത്തുമായ അമാലും നസ്രിയയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഇനി അടുത്ത കളർ നോക്ക് എന്നായിരുന്നു അമാൽ പറഞ്ഞത്. ശരിയ്ക്കും… തീർച്ചയായും ചെയ്യാം എന്നായിരുന്നു നസ്രിയയുടെ മറുപടി. അടുത്തതായി താരം പങ്കുവയ്ക്കുന്ന ചിത്രത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം. ഒപ്പം തന്നെ താരത്തിന്റെ അടുത്ത തെലുങ്ക് ചിത്രത്തിനായും. അടുത്തിടെയായിരുന്നു താൻ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്ന വിവരം താരം അറിയിച്ചത്.