അതിസാഹസികം ഈ മനോഹര യാത്ര ; വാബി-സാബിയുമായി ആന്റണി വർഗീസ് പെപ്പേ!

0

കുറച്ച് നാളുകൾ കൊണ്ട് തന്നെ മലയാള സിനിമലോകത്ത് തന്റെതായ ഒരിടം കണ്ടെത്തിയ താരമാണ് ആന്റണി വർഗീസ്. പെപ്പേ എന്നാണ് ആന്റണി വർഗീസിനെ മലയാളികൾ സ്നേഹത്തോടെ വിളിയ്ക്കുന്നത്. ക്വീൻ എന്ന സിനിമയിലൂടെ നിരവധി പുതുമുഖങ്ങൾ ആണ് സിനിമയിലേയ്ക്ക് എത്തിയത്. അതിലൂടെ ആന്റണി വർഗീസ് വലിയ സ്വീകര്യനായി മാറുകയായിരുന്നു. തുടർന്ന് അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകൾ എല്ലാം അന്റണിയെ ജന്മനസ്സിൽ പ്രതിഷ്ടിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു വീഡിയോ ആണ് വൈറൽ ആയിരിയ്ക്കുന്നത്.

സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ഒരു ഹിമാലയൻ യാത്രയാണ് വിഡിയോയിൽ ഉള്ളത്. ഒപ്പം തന്നെ ഹിമാലയൻ ജനതയുടെ ജീവിത രീതിയെ കുറിച്ചും മറ്റും വിഡിയോയിൽ പറയുന്നു. വാബി സാബി എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിയ്ക്കുന്നത്. വാബി- സാബി എന്നത് ഒരു ജാപ്പാനീസ് ആശയം ആണ്. അപൂർണതകളിലും സൗന്ദര്യം കണ്ടെത്തുക എന്നതാണ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നത്. ഏതൊരുവ്യക്തിയുടെയും മികവുറ്റ ഒരു സ്വപ്നമാണ് ഹിമാലയം. ഹിമാലയം കീഴടക്കാൻ നടന്നും ടു വീലറിലും എന്നുവേണ്ട ഏത് മാർഗം ഉപയോഗിച്ചും പോകുന്നവർ ഉണ്ട്. ഹിമാലയത്തിലെ മഞ്ഞിനോടും മലനിരകളോടും അടങ്ങാത്ത പ്രണയവുമായി നടക്കുന്നവർക്ക് കാഴ്ചകളിലൂടെ ഹിമാലയം എക്സ്പ്ലോർ ചെയ്യിക്കുകയാണ് ഈ വീഡിയോയിലൂടെ.

അതിസാഹസികമായ ആന്റണി വർഗീസിന്റെയും സുഹൃത്തുക്കളുടെയും ഹിമാലയം യാത്ര സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുകയാണ്. നിരവധി ലൈക്കുകളും കമന്റുകളുമാണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിയ്ക്കുന്നത്. വിഡിയോയിൽ ഹിമാലയം സന്ദർശിയ്ക്കാൻ എത്തിയ വിദേശികളെയും കാണാൻ സാധിയ്ക്കുന്നുണ്ട്. അവരുടെ ഹിമാലയൻ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഈ ഒരു വീഡിയോ കണ്ടുകഴിഞ്ഞാൽ ആർക്കായാലും ഒന്ന് ഹിമാലയം വരെ പോകാൻ തോന്നും എന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിയ്ക്കുന്നത്.