നടൻ രാജൻ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണം വിരൽചൂണ്ടുന്നത് ഉണ്ണിയിലേക്ക് ; ദുരൂഹത ആരോപിച്ച് കുടുംബം!

0

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് രാജൻ പി ദേവ്. നെഗറ്റീവ് കഥാപാത്രങ്ങളാണ് കൂടുതലും അവതരിപ്പിച്ചത് എന്നാൽപോലും ഹാസ്യ കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് താരം കാണിച്ചുതന്നു. മലയാളത്തിലെ മുൻനിര നായകന്മാർ ഒപ്പമെല്ലാം അച്ഛനായ സഹോദരനായും സുഹൃത്തായും എന്നുവേണ്ട ഏതൊരു കഥാപാത്രമായ ഒരു രാജൻ പി ദേവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശബ്ദഗാംഭീര്യം കൊണ്ടും അഭിനയത്തികവ് കൊണ്ടും മലയാളി മനസ്സിൽ ഇടം നേടിയ താരം. രാജൻ പി ദേവിനെ വിയോഗം മലയാളി മനസ്സിൽ എന്നും വേദന മാത്രമാണ് സൃഷ്ടിക്കുന്നത്. രാജൻ പി ദേവിനെ മകൻ ഉണ്ണി പി ദേവിനെ വിവാഹം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു വാർത്താചാനലുകളും സമൂഹമാധ്യമങ്ങളും. എന്നാൽ കഴിഞ്ഞ ഇടക്കാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തത്.

വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു പ്രിയങ്ക. തിരുവനന്തപുരം വെമ്പായം ഉള്ള സ്വന്തം വീട്ടിലായിരുന്നു പ്രിയങ്ക ആത്മഹത്യ ചെയ്തത്. പ്രഥമദൃഷ്ട്യാതന്നെ ആത്മഹത്യ എന്ന് കരുതിയ ഈ മരണത്തിൽ ദുരൂഹത ആരോപിച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ പ്രിയങ്കയുടെ കുടുംബം. ഭർതൃപീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യയ്ക്ക് മുതിർന്നത് എന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നത്. സ്ത്രീധനം കുറഞ്ഞു പോയി എന്നതിനെച്ചൊല്ലി പലപ്പോഴും ഉണ്ണി പ്രിയങ്കയെ ഉപദ്രവിച്ചിരുന്നതായും വഴക്കിട്ടതായും കുടുംബം പറയുന്നു. തെളിവ് സഹിതമാണ് ഇന്നിപ്പോൾ ശ്രീലങ്കയുടെ കുടുംബം ഉണ്ണി പി ദേവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഉണ്ണി പ്രിയങ്കയെ മർദ്ദിക്കുന്ന വീഡിയോയാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. പ്രിയങ്കയുടെ സഹോദരനാണ് പരാതി നൽകിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

എന്നാൽ ഇതിനുമുൻപും പോലീസിൽ പരാതി നൽകിയിരുന്നതായും, എന്നാൽ അന്ന് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്നുമാണ് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നത്. ബുധനാഴ്ച ഉച്ചയോടു കൂടിയാണ് തിരുവനന്തപുരം വെമ്പായം ത്തെ പ്രിയങ്കയുടെ വീടിനുള്ളിൽ പ്രിയങ്കയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അങ്കമാലിയിലെ ഭർതൃവീട്ടിൽ നിന്നും ഉണ്ണിയുമായുള്ള പ്രശ്നത്തെ തുടർന്ന് കഴിഞ്ഞദിവസം ആയിരുന്നു പ്രിയങ്ക വെമ്പായത്തേക്ക് എത്തിയത്. മരണപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദിവസം വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ ഉണ്ണി ക്കെതിരെ പ്രിയങ്ക പരാതി നൽകിയിരുന്നു. എന്നാൽ പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തിനെതിരെ ഉണ്ണി പി ദേവോ കുടുംബമോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഉണ്ണിയും സിനിമയിൽ സജീവമാണ്. ആട് പോലെയുള്ള നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ഉണ്ണിക്ക് സാധിച്ചു.