‘നിങ്ങളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു’ ; അർജുനോട് ചക്കപ്പഴത്തിലെ പൈങ്കിളി!

0

വളരെയധികം ജനപ്രീതി നേടി മുന്നേറുന്ന ഒരു ടെലിവിഷൻ പാരമ്പരയാണ് ഫ്ളവേർസിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. ഹസ്യത്തിന്റെ മെമ്പൊടിയോടെ കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ പരമ്പര ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു ജന്മനസ് കീഴടക്കിയത്. ചക്കപ്പഴത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. അശ്വതി ശ്രീകാന്തും എസ് പി ശ്രീകുമാറുമാണ് ചക്കപ്പഴത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ശ്രുതി രജനികാന്ത്, സബിറ്റ ജോർജ് തുടങ്ങിയവരും പാരമ്പരയുടെ ഭാഗമായിട്ടുണ്ട്. ചക്കപ്പഴാതിന്റെ തുടക്കത്തിൽ പൈങ്കിളിയുടെ ഭർത്താവായ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അർജുൻ സോമശേഖർ ആയിരുന്നു.

ക്ലാസിക്കൽ ഡാൻസർ കൂടിയായ അർജുന്റെ ശിവൻ എന്ന കഥാപാത്രമായുള്ള പ്രകടനം ആരാധകർക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. പൈങ്കിളിയായി എത്തിയത് ശ്രുതി രജനികാന്ത് ആണ്. എന്നാൽ കുറച്ച് മാസങ്ങൾ മാത്രമാണ് അർജുൻ ശിവനായി എത്തിയത്. അപ്രതീക്ഷിതമായി താരം പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് താരം പിന്മാറിയത് എന്നത് അന്ന് ഒരു ചോദ്യമായിരുന്നു. എന്നാൽ അതിനുള്ള ഉത്തരവും പിന്നീട് അർജുൻ തന്നെ നൽകിയിരുന്നു. തന്റെ ഭാര്യയും നർത്തകിയുമായ സൗഭാഗ്യ വെങ്കിഡേഷിന് തങ്ങളുടെ ഡാൻസ് സ്കൂൾ ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ സാധിയ്ക്കില്ല എന്ന് മനസിലാക്കിയത് കൊണ്ടാണ് താരം പരമ്പരയിൽ നിന്നും പിന്മാറിയത്.

എന്നാൽ ഇന്നിപ്പോൾ വീണ്ടും ചക്കപ്പഴത്തിലേയ്ക്ക് വരുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് താരം ഇപ്പോൾ. ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയിലാണ് ചക്കപ്പഴത്തിലേക്ക് തിരിച്ചുവരുമോ എന്ന ആരാധകന്റെ ചോദ്യത്തിന് അര്‍ജുന്‍ മറുപടി നല്‍കിയത്. ചക്കപ്പഴത്തിലേക്ക് ഇനി വരാന്‍ പറ്റില്ല, അവിടെ പുതിയ ശിവന്‍ വന്നു എന്നാണ് അര്‍ജുന്‍ മറുപടി നല്‍കിയത്. ചക്കപ്പഴം മിസ് ചെയ്യുന്നില്ലെന്നും അവിടെ ഉണ്ടായിരുന്ന ദിവസങ്ങള്‍ അടിച്ചുപൊളിച്ചാണ് വന്നതെന്നും അര്‍ജുന്‍ പറഞ്ഞു. എന്നാൽ അര്‍ജുനെ മിസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ് ശ്രുതി രജനീകാന്തും ചോദ്യോത്തര വേളയില്‍ എത്തിയിരുന്നു. ചക്കപ്പഴത്തിൽ നിന്നും പിന്മാറിയെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും അർജുനും സൗഭാഗ്യയും ആരാധകരുടെ മുന്നിൽ എത്താറുണ്ട്.