Social Media

കൈയ്യിൽ മൈലാഞ്ചി മൊഞ്ചുമായി കാവ്യ ; മീനാക്ഷിയും മഹാലക്ഷ്മിയും എവിടെയെന്ന് ആരാധകർ!

ശാലീന സൗന്ദര്യം എന്ന് പറയുമ്പോൾ തന്നെ മലയാളി മനസിലേയ്ക്ക് ഓടിയെത്തുന്നത് കാവ്യാ മാധവന്റെ മുഖമാണ്. മലയാളികൾക്ക് എപ്പോഴും ശാലീന സൗന്ദര്യമുള്ള നായിക കാവ്യാ തന്നെയാണ്. കലോത്സവവേദികളിൽ നിന്നും ക്യാമറയ്ക്ക് മുന്നിലെത്തിയ കാവ്യ സമ്മാനിച്ചത് എന്നെന്നും ഓർത്തിരിയ്ക്കാൻ സാധിയ്ക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ആണ്. ഇതിനിടയിലൂടെ നിരവധി വിവാദങ്ങൾക്കിടയിലേയ്ക്കും കാവ്യ അകപ്പെട്ടു. എന്നാൽ പോലും ദിലീപും കുഞ്ഞുങ്ങളുമൊത്ത് നല്ലൊരു കുടുംബജീവിതം നയിക്കുകയാണ് താരം ഇപ്പോൾ.

കഴിഞ്ഞ ദിവസം കാവ്യ മകൾ മഹാലക്ഷ്മിയ്ക്ക് കണ്ണെഴുതി കൊടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപെട്ടിരുന്നു. ഈ ചിത്രത്തിന് വലിയ സ്വീകരയതയായിരുന്നു ലഭിച്ചിരുന്നത്. അതിനു ശേഷം മീനാക്ഷിയ്ക്കൊപ്പമുള്ള കാവ്യയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. എന്നാൽ ഇന്നിപ്പോൾ കൈകളിൽ മൈലാഞ്ചി മൊഞ്ചോട് കൂടി ഇരിയ്ക്കുന്ന കാവ്യയുടെ ചിത്രങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്.

ഈദ് ദിനത്തിലാണ് കാവ്യാമാധവന്റെ ഫാൻ പേജിലൂടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. മീനാക്ഷിയും മഹാലക്ഷ്മിയും എവിടെ എന്ന ചോദ്യവും ആരാധകർ ചോദിയ്ക്കുന്നുണ്ട്. മഞ്ജുവുമായുള്ള നീണ്ട 14 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിനു ശേഷമാണു ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.

ഈ വിവാഹം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴി വെച്ചെങ്കിലും അതിനെയെല്ലാം മുഖവിലയ്ക്കെടുക്കാതെ മുന്നോട്ട് പോകുകയാണ് ഇരുവരും. മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ദിലീപിന്നും ഒപ്പമുള്ള കാവ്യയുടെ ചിത്രങ്ങൾ എല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും. മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അധികമൊന്നും സമൂഹമാധ്യമങ്ങൾ വഴി കാവ്യ പുറത്തു വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ താരപുത്രിയുടെ ചിത്രങ്ങൾ എപ്പോഴെങ്ങിലും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ ആരാധകർ ഇരുകൈയും നീട്ടി ആ ചിത്രങ്ങൾ സ്വീകരിയ്ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top