ചെറിയ പെരുന്നാൾ ആശംസയുമായി കുഞ്ഞിക്കയും കുടുംബവും ; തട്ടമിട്ട് മൊഞ്ചത്തിയായി ദുൽഖറിന്റെ മാലാഖ മറിയം!

0

മെഗാസ്റ്റാറിന്റെ മകൻ എന്നതിനുപരിയായി സ്വന്തമായി തന്റെതായ ഒരിടം മലയാള സിനിമാലോകത്ത് കണ്ടെത്തിയ വ്യക്തിയാണ് ദുൽഖർ സൽമാൻ. കുഞ്ഞിക്ക എന്നും ഡിക്യു എന്നുമാണ് ആരാധകർ ദുൽഖർ സൽമാനെ സ്നേഹപൂർവ്വം വിളിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ മലയാള സിനിമലോകത്തേയ്ക്ക് എത്തിയ ദുൽഖർ സൽമാൻ മലയാളം, തമിഴ്, തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചു വരികയാണ്. മണിരത്നം സംവിധാനം ചെയ്ത ഓക്കേ കണ്മണി താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയ ഒരു മുതൽക്കൂട്ട് ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. തന്റെ പുതിയ സിനിമ വിശേഷവും കുടുംബ വിശേഷവും എല്ലാം ആരാധകരുമായി ദുൽഖർ പങ്കുവയ്ക്കാറുണ്ട്.

തന്റെ മകൾ മറിയത്തിൻ ഒപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ദുൽഖർ ശ്രമിയ്ക്കാറുള്ളത്. മറിയത്തിൻ ഒപ്പമുള്ള ദുൽഖർ ചിത്രങ്ങൾക്കെല്ലാം വലിയ ആരാധകരാണ് ഉള്ളത്. ഇന്നിപ്പോൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വേളയിലാണ് ദുൽഖറും കുടുംബവും. എല്ലാവർക്കും ചെറിയ പിറന്നാൾ ആശംസയുമായി ദുൽഖറും കുടുംബവും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദുൽഖർ ഭാര്യ അമാൽ മകൾ മറിയം എന്നിവർ ഒരുമിച്ചുള്ള ചിത്രമാണ് ദുൽഖർ സൽമാൻ ചെറിയപെരുന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ ദുൽഖറിനൊപ്പം തട്ടമിട്ടായിരുന്നു അമാലും മകൾ മറിയവുമുണ്ടായിരുന്നത്.

തട്ടമിട്ട് മറിയം ആദ്യമായാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞു മറിയത്തിന്റെ ചിത്രത്തിനാണ് ആരാധകർ ഏറെയും. നിരവധി കമന്റുകൾ ലൈക്കുകളും ആണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. ദുൽഖറിനും കുടുംബത്തിനും ചെറിയ പെരുന്നാൾ ആശംസയുമായി ആണ് എല്ലാവരും എത്തിയത്. ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ,സൗബിൻ ഷാഹിർ, പൃഥ്വിരാജ്, സുപ്രിയ മേനോൻ, നസ്രിയ നാസിം, മുന്നാ, അനുപമ പരമേശ്വരൻ, സാനിയ അയ്യപ്പൻ തുടങ്ങി വൻ താരനിര തന്നെയാണ് ദുൽഖറിന്റെ പോസ്റ്റിനു താഴെ ചെറിയ പെരുന്നാൾ ആശംസയുമായി എത്തിയിരിയ്ക്കുന്നത്. സല്യൂട്ട്, കുറുപ്പ് തുടങ്ങി പ്രേക്ഷകർ കാത്തിരിയ്ക്കുന്ന ചിത്രങ്ങൾ ആണ് ദുൽഖറിന്റെതായി ഇനി തീയറ്ററിൽ എത്താനുള്ള ചിത്രങ്ങൾ.