ആ മക്കളുടെ കണ്ണീരിൻറെ വില ദൈവം കണ്ടില്ല, പക്ഷേ ബോബി കണ്ടു. അവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന 3 സെൻറ് ഭൂമി വിലയ്ക്ക് വാങ്ങി നൽകി ബോബി ചെമ്മണ്ണൂർ.

0

നെയ്യാറ്റിൻകരയിലെ ആത്മ ഹ ത്യ വാർത്ത മലയാളക്കരയിലെ ജനങ്ങളുടെ ഹൃ ദയത്തെ രണ്ടായി പിള ർത്തിയ സംഭവമാണ്. ആ വാർത്തയിൽ നിന്ന് ഇതുവരെ മലയാളക്കരയുടെ ഞെട്ടൽ മാറിയിട്ടില്ല. സ്വന്തം പിതാവിനെയും മാതാവിനെയും അ ടക്കം ചെയ്യാൻ കുഴി വെട്ടിയ സംഭവം മലയാളക്കരയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്. ഒരു നിമിഷമെങ്കിലും അവരുടെ അവസ്ഥ ഓർത്തു നമ്മൾ ദുഃഖിച്ചു കാണും. അവരെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ട സാമൂഹ്യനീതി യെ ഓർത്തു ലജ്ജിച്ചു കാണും.

ആ മക്കൾ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് ‘ഞങ്ങളുടെ അച്ഛനും അമ്മയും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങൾക്കുവേണം. ഇവിടെ തന്നെ ഞങ്ങൾക്ക് കൊച്ചു വീട് വെച്ച് തന്നാൽ മതി. ഈ മണ്ണ് വിട്ടു ഞങ്ങൾ എങ്ങോട്ടുമില്ല’. ദിവസങ്ങൾക്കുശേഷം പത്തുലക്ഷം നൽകി സർക്കാർ തങ്ങളുടെ ഉത്തരവാദിത്വം ചെയ്തു . 5 ലക്ഷം രൂപ യൂത്ത് കോൺഗ്രസും നൽകി. പിന്നാലെ ഒരുപാട് സംഘടനകളും എത്തി. എന്നാൽ ആ മണ്ണ് അവരുടേതായി മാത്രമെന്ന് പറയാൻ സാധിച്ചില്ല.

ഈ കുട്ടികൾക്ക് ആ ഭൂമി വാഗ്ദാനം ചെയ്തു വന്നിരിക്കുകയാണ് പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ. തർക്കം ഉന്നയിച്ച വസന്തയിൽ നിന്നും ഭൂമി വാങ്ങി കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്താണ് ബോബി ചെമ്മണ്ണൂർ മലയാളികളുടെ പ്രശംസ നേടുന്നത്. നിരവധി പേരാണ് ബോബി ചെമ്മണ്ണൂരിന് ആശംസകളർപ്പിച്ചു എത്തുന്നത്. ഈ പ്രവർത്തി യോടെ വീണ്ടും സ്റ്റാറായി മാറിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ.

അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്’തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളാണ് എന്നെ വിളിച്ചത്. ആ കുട്ടികൾക്ക് മണ്ണ് വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ ഞാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിൻറെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകൾ എല്ലാം തയ്യാറാക്കി അവർ പറഞ്ഞ വിലക്ക് ഞാനാ ഭൂമി വാങ്ങി. കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ ഇന്ന് തന്നെ കുട്ടികൾക്ക് കൈമാറും. എന്നിട്ട് ആ കുട്ടികളെ ഞാൻ തൃശ്ശൂർ ശോഭാ സിറ്റിയിലെ എൻറെ വീട്ടിലേക്ക് കൊണ്ടുപോകും. ആ സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം തിരിച്ചു കൊണ്ടുവരും’. ആശംസ പ്രവാഹമാണ് ഈ പ്രവൃത്തിയിലൂടെ ബോബി ചെമ്മണ്ണൂരിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.