Social Media

പേളിയെ കടത്തിവെട്ടി കുഞ്ഞു നില; ഇപ്പോഴേ മേമയ്ക്കൊപ്പം ഡാൻസും കളിക്കും നിലക്കുട്ടി!

മലയാളികളുടെ ഇഷ്ടതാരമാണ് പേളി മാണി. അവതാരകയായി എത്തി പിന്നീട് ബോളിവുഡിൽ വരെ തന്റെ അരങ്ങേറ്റം കുറിച്ച താരം. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മികച്ച മത്സരാർത്ഥി കൂടിയായ പേളിയ്ക്ക് നിരവധി ആരാധകരാണുള്ളത്. ബിഗ്ബോസ് മലയാളം മികച്ച അവസരങ്ങളാണ് സമ്മാനിച്ചത്. താരത്തിനെ ആരാധക പിന്തുണ ഇതോടുകൂടി കൂടുകയായിരുന്നു. ബിഗ് ബോസിലെ സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദിനെയാണ് പേളി വിവാഹം കഴിച്ചത്. വിവാഹശേഷമുള്ള എല്ലാ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ഇടയ്ക്കായിരുന്നു ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ കൂടി കടന്നു വന്നത്. നില എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിനൊപ്പം സമയം ചിലവഴിക്കുകയാണ് പേളിയും കുടുംബവും ഇപ്പോൾ. നിലയുടെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമായി പേളി എപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇന്നിപ്പോൾ നിലയുടെ പുത്തൻ വിശേഷവുമായി എത്തിയിരിക്കുന്നത് പേളിയുടെ സഹോദരി റേച്ചൽ മാണിയാണ്. റേച്ചലിനൊപ്പം ഡാൻസ് കളിക്കുന്ന കുഞ്ഞു നിലയുടെ വീഡിയോയുമായി ആണ് താരമിപ്പോൾ എത്തിയിരിക്കുന്നത്.

റേച്ചൽ ഡാൻസിന് സ്റ്റെപ്പ് ഇടുമ്പോൾ ചെറുതായി തന്നാൽ ആകും വിധം അനങ്ങുന്ന നിലയെ ആണ് കാണാൻ സാധിക്കുന്നത്. നിലയുടെ വിശേഷങ്ങളെല്ലാം വലിയ സ്വീകാര്യതയുടെ ഏറ്റെടുക്കുന്ന സോഷ്യൽമീഡിയ ഈയൊരു റേഡിയോയും ഏറ്റെടുത്തിരിക്കുകയാണ്. മാതൃദിനത്തിൽ പേളി പങ്കുവെച്ച് ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. പ്രസവശേഷം ശരീരഭാരത്തെ കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും ആവലാതി പെടുന്നവർക്ക് വേണ്ടി അതിലൊന്നും വലിയ കാര്യമില്ല ഇപ്പോഴല്ല അതെല്ലാം ശ്രദ്ധിക്കേണ്ടത് എന്ന രീതിയിൽ പേളി പങ്കുവച്ചപ്പോൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പേടിക്ക് ഉണ്ടായ സ്വീകാര്യതയും കടത്തിവെട്ടി കൊണ്ടാണ് ഇപ്പോൾ നില കുതിക്കുന്നത്. നിലയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ കുട്ടി താരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top