‘ആ സമയത്ത് ഇപ്പോഴേ കുഞ്ഞുങ്ങൾ വേണ്ട എന്ന് തീരുമാനിച്ചു ‘; തന്റെ പ്രഗ്നൻസി സ്റ്റോറിയുമായി ഡിംപിൾ റോസ്!

0

ബാലതാരമായി പിന്നീട് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ഡിംപിൾ റോസ്. സ്റ്റേജ് ഷോകളിലും ഡാൻസറായി താരം തിളങ്ങിയിട്ടുണ്ട്. ഇടയ്ക്കുവെച്ച് വിവാദങ്ങളുടെ നടുവിൽ ആയിരുന്നു ഡിമ്പിൾ റോസും കുടുംബവും. എന്നാൽ ഇപ്പോൾ ആ വിവാദങ്ങളെല്ലാം കെട്ടടങ്ങി കുടുംബത്തിലേക്ക് പുതിയ ഒരു അതിഥിയേയും കാത്തിരിക്കുകയാണ് ഡിമ്പിൾ. കഴിഞ്ഞ ഇടയ്ക്ക് ആയിരുന്നോ ഡിംപിൾ ഗർഭിണിയാണ് എന്ന വിവരം തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ താരം അറിയിച്ചത്. തന്റെ വിശേഷങ്ങൾ എല്ലാം പലപ്പോഴും യൂട്യൂബ് ചാനലിലൂടെ ആരാധകരെ താരം അറിയിക്കാറുണ്ട്.

ബിസിനസുകാരനായ ആൻസനുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ തന്നെ യൂട്യൂബ് ചാനൽ ഇവിടെ പങ്കു വച്ചിരിക്കുന്ന വീഡിയോയാണ് ചർച്ചയായിരിക്കുന്നത്. ഗർഭിണി ആകുന്നതിനു മുൻപ് തന്നോട് പലരും എന്തുകൊണ്ടാണ് ഗർഭിണി ആകാത്തത് എന്ന കാര്യം ചോദിച്ചിരുന്നു. ചിലർ കളിയാക്കി കൊണ്ടും ചിലർ നല്ല ഉദ്ദേശത്തോടു കൂടിയായിരുന്നു ഈ കാര്യങ്ങൾ ചോദിച്ചിരുന്നത് പറ്റിയാണ് താരമിപ്പോൾ പറഞ്ഞിരിക്കുന്നത്. തന്റെ പ്രഗ്നൻസി സ്റ്റോറി എന്ന ക്യാപ്റ്റൻ ഓടുകൂടിയാണ് താരം യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

“നാല് വര്‍ഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. ഇക്കാലയളവില്‍ പലരും ചോദിച്ചിരുന്നു. ഇവര്‍ക്ക് കുട്ടികള്‍ വേണ്ടേ എന്നൊക്കെ. ചിലര്‍ നെഗറ്റീവ് സെന്‍സിലൊക്കെ ചോദ്യങ്ങള്‍ ചോദിച്ചു. അല്ലാതെ സ്‌നേഹം കൊണ്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉണ്ടായിട്ടുണ്ട്. ആ സമയത്ത് അങ്ങനെയൊക്കെ ചോദിച്ചപ്പോ എനിക്ക് വിഷമം തോന്നിയിട്ടൊന്നുമില്ല. കാരണം നാല് വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട് എന്ന തോന്നല് എനിക്കും ഭര്‍ത്താവിനും ഇന്നുവരെ ഉണ്ടായിട്ടില്ല. പുതിയ ദമ്പതികളെ പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയിട്ടുളളത്. പിന്നെ കല്യാണം കഴിഞ്ഞ് കുറച്ച് ആയപ്പോള്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നല്ലോ. അപ്പോ ഞാനും അന്‍സണ്‍ ചേട്ടനും തീരുമാനിച്ചു. ആ പ്രശ്‌നങ്ങളുടെ ഇടയ്ക്ക്, ഞാന്‍ വളരെ ഡൗണായിട്ടുളള സമയമായിരുന്നു. ആ ഒരു സമയത്ത് പുതിയൊരു ജന്മം ഭൂമിയിലേക്ക് വന്നിട്ട്, സന്തോഷത്തില് അതിനെ സ്വീകരിക്കാനുളള ഒരു മാനസികാവസ്ഥ ആ സമയത്തുണ്ടായിരുന്നില്ല.

പിന്നെ ഞങ്ങള്‍ പരപ്‌സരം തീരുമാനിച്ചതാണ് രണ്ട് വര്‍ഷം കഴിഞ്ഞ് ഒരു കുഞ്ഞിന്‌റെ കാര്യം ആലോചിക്കാമെന്ന്. അങ്ങനെ രണ്ട് വര്‍ഷം കഴിഞ്ഞു മൂന്നാം വര്‍ഷത്തിലേക്ക് എത്തി. അപ്പോഴേക്കും കാര്യങ്ങളെല്ലാം ഒതുങ്ങികഴിഞ്ഞു. പണ്ടത്തെ പോലെ സന്തോഷം ആയി. പക്ഷേ എന്നാലും ഞങ്ങള് അയ്യോ മൂന്ന് വര്‍ഷമായില്ലെ, കുട്ടികള്, അങ്ങനെത്തെ ചിന്ത വന്നോ എന്ന് ചോദിച്ചാല്‍ അങ്ങനെ ഒരു പ്രഷറൊന്നും ഉണ്ടായില്ല. ഞങ്ങള്‍ക്ക് അങ്ങനെ വലിയ പ്രഷറ് തോന്നിയില്ല. അങ്ങനെ ഡിവൈന്‍ പറഞ്ഞതുസരിച്ചാാണ് ഞാന്‍ പോയി ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നത്. അങ്ങനെ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലൈഫ് സ്റ്റൈല്‍ ഒന്ന് കുറച്ചുനാളത്തേക്ക് മാറ്റിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഉണ്ടായിരുന്നുളളൂ. ഡിവൈന്‍ ഗര്‍ഭിണിയായി എന്നറിഞ്ഞ സമയത്താണ് അങ്ങനെ ഒരു ആഗ്രഹം വന്നുതുടങ്ങിയത്. അപ്പോഴാണ് ഇനി എനിക്കും വേണമെന്ന ചിന്ത വന്നുതുടങ്ങിയത്.’ എന്നായിരുന്നു ഡിംപിൾ റോസ് വീഡിയോയിലൂടെ പറഞ്ഞത്.