Social Media

” തന്നിലെ നന്മയെ തിരിച്ചറിഞ്ഞൊരമ്മയും, ആ അമ്മയെ നെഞ്ചോട് ചേർത്തൊരു മകളും”; വൈറലായി കാവ്യയുടെയും മീനൂട്ടിയുടെയും ചിത്രം!

വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ഒരു വിവാഹമായിരുന്നു ദിലീപ് കാവ്യാ മാധവന്റേത്. മഞ്ജുവാര്യരും ആയുള്ള 14 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചതിനു ശേഷമാണ് ദിലീപ് കാവ്യാ മാധവൻ വിവാഹം കഴിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നും മറ്റുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. മഞ്ജുവും ആയുള്ള വിവാഹ ബന്ധം വേർപെടുത്തിയ അതിനുശേഷം ഇരുവരുടെയും മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം പോകാനാണ് ആഗ്രഹിച്ചത്.

മീനാക്ഷി തന്നെയാണ് ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുൻകൈയെടുത്തതും. ദിലീപ് കാവ്യ വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കപെട്ടിരുന്നു. കാവ്യ തന്നെ അമ്മയായി കണ്ടുകൊണ്ട് മീനാക്ഷി കാവ്യയ്ക്കൊപ്പം തന്നെ എപ്പോഴും ഉണ്ടായിരുന്നു. ഇന്നിപ്പോൾ ചർച്ചയായി മാറി ഇരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഒരു ചിത്രവും അതിനു താഴെയായി വന്നിരിക്കുന്ന കുറിപ്പുമാണ്.

കാവ്യയുടെ കൈപിടിച്ച് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാദിർഷ യുടെ മകൾ ആയിഷയുടെ വിവാഹത്തിന് എടുത്ത ചിത്രമാണിത്. ആയിഷയുടെ വിവാഹത്തിലെ ഓരോ ചടങ്ങുകളിലും നിറസാന്നിധ്യമായിരുന്നു ദിലീപും കുടുംബവും. വിവാഹത്തിന്റെ ഓരോ ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ട് അപ്പോഴും കാവ്യയുടെ കൈ പിടിച്ചാണ് മീനാക്ഷി എപ്പോഴും ഉണ്ടായിരുന്നത്. മീനാക്ഷിക്കൊപ്പം എപ്പോഴും ഒരു അമ്മയെ പോലെ കാവ്യ ഉണ്ടായിരുന്നു. ചിത്രത്തിനൊപ്പം ഉള്ള കുറിപ്പ് ഇപ്രകാരമായിരുന്നു.

” കുറവുകൾ ഉണ്ടായിട്ടും തന്നിലെ നന്മയെ തിരിച്ചറിഞ്ഞ ഒരമ്മയും. ആ അമ്മയെ നെഞ്ചോട് ചേർത്ത ഒരു മകളും. ” കാവ്യാമാധവൻ ഫാൻ പേജിലൂടെയാണ് ഇത്തരത്തിൽ ഒരു ചിത്രവും കുറിപ്പും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി വാക്കുകളും കവിതകളും ആണ് ചിത്രം വാരിക്കൂട്ടി ഇരിക്കുന്നത്. ആരൊക്കെ എന്തൊക്കെ വിമർശനവുമായി എത്തിയാലും കാവ്യ മീനാക്ഷി തന്റെ മകൾ തന്നെയാണ് എന്നത് ബോധ്യപ്പെടുത്തി ഇരിക്കുകയാണ് ഓരോ വിശേഷങ്ങളിലും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. കഴിഞ്ഞ ഇടയ്ക്കായിരുന്നു ദിലീപിനും കാവ്യാമാധവനും ഒരു മകൾ കൂടി ജനിച്ചത്.

മഹാലക്ഷ്മിക്കൊപ്പം സമയം ചിലവഴിക്കുകയാണ് ഇപ്പോൾ മീനാക്ഷി. മീനാക്ഷിയുടെ കഴിഞ്ഞ പിറന്നാൾ കാവ്യയും ദിലീപും വളരെ ഗംഭീരമായാണ് ആഘോഷിച്ചത്. ഈ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിന്നിരുന്നു. മഞ്ജുവും ദിലീപും പിരിയാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ഇരുവരും ഇതുവരെയും എവിടെയും വിവരിച്ചിട്ടില്ല. എന്നാൽ അച്ഛനൊപ്പം പോകുവാനുള്ള മകൾ മീനാക്ഷിയുടെ തീരുമാനം വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഒപ്പംതന്നെ കാവ്യയും ആയുള്ള ദിലീപിന്റെ രണ്ടാം വിവാഹവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top