കുഞ്ഞതിഥി ഉടൻ ഇങ്ങത്തും. അച്ഛൻ ആകുന്നതിനുള്ള സന്തോഷം പങ്കുവെച്ച് നടൻ ബാലു വർഗീസ്. ആശംസകളോടെ പ്രേക്ഷകരും.

    0

    മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ യുവനടൻ ആണ് ബാലു വർഗീസ്. ഇതിനകം തന്നെ നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം വളരെ വലിയ ജനപിന്തുണയാണ് കേരളക്കരയിൽ നേടിയെടുത്തത്. ബാലു വർഗീസ് അഭിനയിച്ച പല സിനിമകളും ബോക്സ്ഓഫീസ് ഹിറ്റുകളായിരുന്നു. ഇപ്പോഴും മലയാള സിനിമയിൽ സജീവമായ താരം ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്.

    പുതുവത്സരദിനത്തിൽ ജീവിതത്തിലെ ഏറ്റവും നിർണായകമായ കാര്യമാണ് താരം ആരാധകരുമായി പങ്കുവച്ചത്. തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ബാലു വർഗീസ് ഇക്കാര്യം അറിയിച്ചത്. നിറവയർ ഉള്ള ഭാര്യ എലീനയുടെ ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. ഇരുവരും ദുബായിൽ ന്യൂ ഇയർ ആഘോഷത്തിനിടയിൽ ആണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.

    എലീനയുടെ കഴിഞ്ഞ പിറന്നാളിന് ആണ് ഇരുവരും പ്രണയത്തിലാണെന്ന ഈ വാർത്ത പുറത്തുവിട്ടത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാലു വർഗീസ് പ്രൊപ്പോസ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് എലീന പ്രേക്ഷകരുമായി പങ്കുവെച്ചത്. പിന്നീട് ഇരുവരും വിവാഹിതരായി. ഇപ്പോൾ ബാലുവർഗീസ് ആണ് പ്രേക്ഷകരോട് അതിഥിയുടെ വരവിനെക്കുറിച്ച് പറഞ്ഞത്.

    ചാന്തുപൊട്ട് എന്ന സിനിമയിലൂടെ ആയിരുന്നു ബാലു വർഗീസിൻറെ മലയാള സിനിമ രംഗപ്രവേശം. പിന്നീടങ്ങോട്ട് നാൽപതോളം ചിത്രങ്ങളിൽ ബാലു വർഗീസ് അഭിനയിച്ചു. പാപ്പി അപ്പച്ചാ, ഹണീ ബീ, കിംഗ് ലയർ, കവി ഉദ്ദേശിച്ചത്, എസ്രാ, വിജയ് സൂപ്പറും പൗർണമി അങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ താരത്തെ ഫോളോ ചെയ്യുന്നത്.