‘കോവിഡ് പോസിറ്റീവായ മകളെ കാണാൻ ബാലയെ അമൃത അനുവദിച്ചില്ല’ ; ലീക്കായ ഫോൺ സംഭാഷണത്തിന്റെ സത്യാവസ്ഥയുമായി അമൃത!

0

കഴിഞ്ഞ ദിവസമാണ് നടൻ ബാലയും ഗായികയും മുൻ ഭാര്യയുമായ അമൃത സുരേഷും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായത്. കോവിഡ് പോസിറ്റീവായ മകൾ അവന്തികയെ കാണണം എന്ന് പറയുന്ന ബാലയോട് അത് പറ്റില്ല എന്ന് അമൃത പറയുകയാണ് ഫോൺ സംഭാഷണത്തിൽ. എന്നാൽ എങ്ങനെയാണ് ഈ ഫോൺ സംഭാഷണം ലീക്കായത് എന്ന ഒരു അറിവുമില്ല. ഇന്നിപ്പോൾ ഈ ഫോൺ സംഭാഷണത്തിലെ വാസ്തവം എന്താണ് എന്ന് വ്യക്തമാക്കി കൊണ്ട് അമൃതസുരേഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എന്റെ മോളെ വീഡിയോ കോളിലൂടെ ഒന്ന് കാണാൻ അനുവദിക്കുമോ എന്ന് ചോദിക്കുന്ന ബാലയോട് ഇപ്പോൾ പറ്റില്ല എന്നാണ് അമൃത പറയുന്നത്.

എന്നാൽ ആ സംഭാഷണം പൂർണ്ണതയില്ലാത്തതാണ് എന്നും, അങ്ങോട്ട് പറഞ്ഞ കാര്യങ്ങളെ വെട്ടിമാറ്റി ഇങ്ങോട്ട് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് അതിൽ കേൾപ്പിച്ചിരിക്കുന്നത് എന്നുമാണ് അമൃത പറഞ്ഞിരിക്കുന്നത്. കോവിഡ് ടെസ്റ്റ് റിസൾട്ട് വാങ്ങാനായി അമൃത പുറത്തുനിന്ന സമയത്താണ് ബാല വിളിച്ചതെന്നും താൻ പുറത്താണ് അതുകൊണ്ട് ഇപ്പോൾ മകൾക്ക് ഫോൺ കൊടുക്കാൻ സാധ്യമല്ല എന്നും അമൃത പറയുകയായിരുന്നു. എന്നാൽ തിരികെ വീട്ടിൽ എത്തിയതിനു ശേഷം ബാലയെ പലതവണ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു എന്നാൽ ഒരു മറുപടിയും ലഭിച്ചില്ല എന്നും അമൃത വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ എന്തിനാണ് ഓൺലൈൻ ചാനലുകൾ പടച്ചുവിടുന്നത് എന്ന ചോദ്യവും അമൃതയിൽ നിന്നും ഉയർന്നിട്ടുണ്ട്.

ഒപ്പം തന്നെ തന്റെ മകൾക്ക് കൊവിഡ് പോസിറ്റീവ് അല്ല എന്നും അമൃത സ്ഥിരീകരിക്കുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഇതിന്റെ പിന്നിൽ ആരാണ് കളിച്ചത് എന്നും ഈ ശബ്ദ ശകലങ്ങൾ എങ്ങനെയാണ് ലീക്കായത്ന്നും അമൃത ചോദിക്കുന്നുണ്ട്. ഒപ്പംതന്നെ ബാലക്ക് അയച്ച വാട്സപ്പ് സന്ദേശങ്ങളും അമൃത തെളിവായി കാണിക്കുന്നുണ്ട് വീഡിയോയിലൂടെ. നിരവധി കമന്റുകൾ ലൈക്കുകളും ആണ് അമൃത പങ്കുവെച്ച് വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്.

എല്ലാവർക്കും പറയാനുള്ളത് തെറ്റായ വാർത്ത പടച്ച് വിട്ടതിന് ഓൺലൈൻ ചാനലിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന തരത്തിലാണ്. ഒപ്പം തന്നെ ഇത്തരം കാര്യങ്ങൾക്കെതിരെ കൃത്യ സമയത്ത് പ്രതികരിക്കാൻ ശ്രമിച്ച അമൃതയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് ആരാധകർ. 2010 ലായിരുന്നു അമൃതയും ബാലയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ 2016 ൽ ഇരുവരും നിയമപരമായി വിവാഹമോചനം നേടി. ഇരുവരുടെയും മകൾ അവന്തിക അമൃതയ്ക്കും കുടുംബത്തിനുമൊപ്പം ആണ് ഉള്ളത്. അമൃതയും ബാലയും തമ്മിലുള്ള വിവാഹമോചനം വലിയ ആഘാതമായിരുന്നു ആരാധകർക്ക് നൽകിയത്. ഇപ്പോഴും ഇരുവരും ഒന്നിച്ചാൽ നന്നായിരുന്നു എന്നു തന്നെയാണ് ആരാധകരുടെ പക്ഷം.