കോവിഡ് ബാധിതയായ സ്വന്തം മകളെ ഒരു നോക്ക് കാണാൻ അനുവദിക്കാതെ അമൃത ; അമൃതയുടെയും ബാലയുടെയും ഫോൺ സംഭാഷണം പുറത്ത്!

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് റിയാലിറ്റി ഷോകളിൽ ഒന്നായിരുന്നു ഐഡിയ സ്റ്റാർ സിംഗർ. നിരവധി ഗായകരെ സിനിമാ ലോകത്തിനും സമൂഹത്തിനും സംഭാവന ചെയ്ത ഒരു റിയാലിറ്റി ഷോ. ഐഡിയ സ്റ്റാർസിംഗറിന്റെ ഈ പാത പിന്തുടർന്ന് കൊണ്ട് നിരവധി റിയാലിറ്റിഷോകൾ ആണ് വന്നത്. ഐഡിയ സ്റ്റാർ സിംഗർ പ്രണയ വേദികൂടിയായി മാറിയിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർത്ഥിയായ അമൃതയും അഭിനേതാവ് ബാലയും ആണ് ഐഡിയ സ്റ്റാർ സിംഗർ വേദിയിലൂടെ ഒരുമിച്ചത്. പരിപാടിയിൽ ഗസ്റ്റായി എത്തിയ ബാല അമൃതയുടെ ആലാപനത്തിന്റെ ആരാധകനായി മാറി.

തുടർന്ന് ബാലയും അമൃതയും നല്ല സുഹൃത്തുക്കളാകുകയും,പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴി തിരിയുകയും ആയിരുന്നു. ഇരുവരുടെയും പ്രണയം വിവാഹത്തിലാണ് കലാശിച്ചത്. 2010 ലായിരുന്നു അമൃതയും ബാലയും വിവാഹിതരായത്. എന്നാൽ 2019 ൽ ഇരുവരും നിയമപരമായി ആ ബന്ധം വേർപെടുത്തി. ബാലയുടെയും അമൃത യുടെയും വിവാഹം സമൂഹമാധ്യമങ്ങളും സിനിമാലോകവും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയതായിരുന്നു. എന്നാൽ ഇരുവരും വിവാഹമോചനം നേടിയെന്ന വാർത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു.

ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകളുണ്ട്. പാപ്പു എന്ന് വിളിക്കുന്ന അവന്തിക. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് ഈ കുട്ടിത്താരം. എന്നാൽ ഇന്നിപ്പോൾ കൊവിഡ് പോസിറ്റീവ് ആയിരിക്കുകയാണ് അവന്തികയ്ക്ക്. കോവിഡ് പോസിറ്റീവായ തന്റെ മകളെ കാണണം എന്ന് ആവശ്യപ്പെട്ട് ബാലയോട് അമൃത പറയുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കോവിഡ് പോസിറ്റീവായ തന്റെ മകളെ കാണണമെന്ന് ബാല ആവശ്യപ്പെട്ടപ്പോൾ അമൃത അത് നിരസിക്കുകയായിരുന്നു. ‘എനിക്ക് എന്റെ മകളെ വീഡിയോ കോളിലൂടെ കാണാൻ പറ്റുമോ ഇല്ലയോ?, അത് മാത്രം അറിഞ്ഞാൽ മതി.’ എന്നാണ് ബാല പറയുന്നത്. ഇതിന് ‘ഇപ്പൊ പറ്റില്ല’ എന്നാണ് അമൃത നൽകുന്ന മറുപടി. അമൃതയുടെയും ബാലയുടെയും ഈ ഒരു ഫോൺ സംഭാഷണം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത്.

കുഞ്ഞിന്റെ കാര്യത്തിലെങ്കിലും ഇരുവരും ദേഷ്യം മറന്ന് ഒരുമിക്കണം എന്നാണ് ആരാധകർ പറയുന്നത്. പക്വതയില്ലാത്ത പ്രായത്തിൽ എടുത്ത തെറ്റായ തീരുമാനമായിരുന്നു വിവാഹമെന്ന് അമൃത പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹത്തോടെ സംഗീത ലോകത്തു നിന്നും ഇടവേള എടുത്ത താരം വിവാഹമോചനം നേടിയതിനു ശേഷം സിനിമാലോകത്തും സ്റ്റേജ് ഷോകളിലും എല്ലാം സജീവമാണ്.