സാന്ത്വനത്തിലെ പിള്ളചേട്ടന് വേണ്ടി അഭ്യർത്ഥനയുമായി ഗോപിക അനിൽ ; പ്രാർത്ഥനയോടെ ആരാധകർ!

0

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിക്കൊണ്ടിരിക്കുകയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പരമ്പരയെ പ്രേക്ഷകർക്ക് എത്ര മാത്രം ഇഷ്ടമാണ് അത്രമാത്രം തന്നെ അതിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് ഇഷ്ടമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് സാന്ത്വനം പരമ്പരയിലെ താരങ്ങൾ. നിരവധി ആരാധകരാണ് ഈ താരങ്ങൾക്കെല്ലാം ഉള്ളത്. എന്നാൽ ഇന്നിപ്പോൾ സാന്ത്വനം കുടുംബത്തിലെ വലിയ ഒരു വിഷമഘട്ടം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് സാന്ത്വനം സീരിയലിൽ അഞ്ജലി ആയി എത്തിയ ഡോ :ഗോപിക അനിൽ.

സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടൻ ആയി എത്തിയ കൈലാസ്നാഥിനു വേണ്ടി ഒരു അഭ്യർഥനയുമായി ആണ് ഗോപിക തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ എത്തിയിരിക്കുന്നത്. ഗോപിക കുറച്ചത് ഇപ്രകാരമായിരുന്നു.” പ്രിയപ്പെട്ടവരെ സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസ്സുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ള ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ്നാഥ്‌ ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ആണ്. ലിവർ മാറ്റിവയ്ക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ച തുക വേണ്ടിവരും. ഇന്നലെ അദ്ദേഹത്തിന് നേരിയ തോതിൽ ഒരു ഹാർട്ട് അറ്റാക്ക് സംഭവിച്ചിരുന്നു.

അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ചിലവിനും ആയി ബുദ്ധിമുട്ടുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കാൻ കഴിയുന്നവർ എത്ര ചെറിയ തുക ആണെങ്കിലും നൽകുന്നത് ആ കുടുംബത്തിന് വളരെ സഹായകരമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു. ” ഈയൊരു കുറുപ്പാണ് ഗോപിക പങ്കുവെച്ചത്. കുറുപ്പിന് താഴെയായി അക്കൗണ്ട് വിവരങ്ങളും നൽകിയിട്ടുണ്ട്. ഗോപിക അനിൽ പങ്കുവെച്ച ഈ പോസ്റ്റ് പ്രേക്ഷകരെ വളരെയധികം വിഷമിപ്പിച്ചിരിക്കുകയാണ്. പിള്ളച്ചേട്ടൻ ഉടൻ തലസ്ഥാനത്തേക്ക് തിരിച്ചു വരാൻ ആയിട്ട് പ്രാർത്ഥിക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ.