റാസ്പുടിൻ ഡാൻസിന് പിന്നാലെ സാരി ഉടുത്ത് നൃത്തച്ചുവടുകളുമായി ജാനകി ; ഇങ്ങനെ വെറുപ്പിക്കരുതെന്ന് ആരാധകർ!

0

റാസ്പുട്ടിൻ ഡാൻസുമായി എത്തി അതൊരു ചലഞ്ച് ആക്കി സമൂഹമാധ്യമങ്ങളിൽ മാറ്റിയെടുത്ത രണ്ടുപേരാണ് നവീൻ റസാക്കും ജാനകി ഓം കുമാറും. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളായ ഇരുവരും ഇടവേളയിൽ ആയിരുന്നു റാസ്പുട്ടിൻ ഡാൻസ് ചെയ്തത്. മെഡിക്കൽ വേഷത്തിലെത്തി വെറുതെ ചെയ്ത ഡാൻസ് സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. അതോടെ ഇരുവരും താരങ്ങളായി മാറി. ഇരുവരുടെയും റാസ്പുട്ടിൻ ഡാൻസ് ചലഞ്ചിനെ പിന്തുടർന്നുകൊണ്ട് നിരവധി ആളുകളാണ് റാസ്പുടിൻ ചലഞ്ചു മായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാലും നാവിനെയും ജാനകിയുടെയും റാസ്പുട്ടിൻ ഡാൻസ് തട്ട് തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്.

ഇരുവരുടെയും ഡാൻസ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ പല വിമർശനങ്ങളും ഇരുവർക്കുമെതിരെ നടന്നിരുന്നു എന്നാൽ പോലും അതിനെ ഒന്നും മൈൻഡ് ചെയ്യാതെ ആയിരുന്നു ഇരുവരും തങ്ങളുടെ ജൈത്രയാത്ര തുടർന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയായിരുന്നു ജാനകിക്കും നവീനും ലഭിച്ചത്. റാസ്പുട്ടിൻ ഡാൻസ് ചലഞ്ച് വയറലായ അതിനുപിന്നാലെ ജാനകി മറ്റൊരു ഡാൻസുമായി എത്തിയിരിക്കുകയാണ്. മാധവൻ ശാലിനി താര ജോഡികളുടെ സൂപ്പർഹിറ്റ് ചലച്ചിത്രമായ അലൈപായുതേയിലെ എ ആർ റഹ്മാന്റെ യാരോ യാരോഡി എന്ന ഗാനത്തിനാണ് ഇത്തവണ ജാനകി ചുവടെ വെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഈ നൃത്തം താരം പങ്കുവച്ചിരിക്കുന്നത്. റാസ്പുട്ടിൻ ഡാൻസ് മെഡിക്കൽ വേഷത്തിലാണ് ചെയ്തതെങ്കിൽ ഇത്തവണ ജാനകിയുടെ നൃത്തം സാരിയിൽ ആയിരുന്നു. നിരവധി ലൈക്കുകളും കമന്റുകളും ആണ് വീഡിയോ വാരിക്കൂട്ടിയത്.

എന്നാൽ പോലും പലതരത്തിലുമുള്ള വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നിട്ടുണ്ട്.കാരണം ആദ്യ വീഡിയോ വൈറലായി അതിന് പിന്നാലെ ഇത്തരത്തിലുള്ള വെറുപ്പിക്കൽ വീഡിയോകളും ആയി വരരുത് എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. വൈറൽ ആക്കാൻ അറിയാവുന്ന മലയാളിക്ക് അവരെ താഴെ ഇറക്കാനും അറിയാമെന്ന് ഒരു ഓർമ്മപ്പെടുത്തൽ കൂടി ആരാധകർ നൽകുന്നുണ്ട്. ഈ കൊറോണക്കാലത്ത് മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയെ പോലെയുള്ളവർ ഇത്തരത്തിലുള്ള കലാപരിപാടികൾ എ ഇപ്പോഴല്ല പ്രോത്സാഹിപ്പിക്കേണ്ടത് എന്നും നിങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ മുഴുകേണ്ട സമയമാണിതെന്നും ഉള്ള ഓർമ്മപ്പെടുത്തലും പ്രേക്ഷകർ നൽകുന്നുണ്ട്. റാസ്പുട്ടിൻ വീഡിയോ വെച്ച് നോക്കുകയാണെങ്കിൽ വെറുപ്പിക്കൽ വീഡിയോ തന്നെയാണ് ജാനകി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന അഭിപ്രായമാണ് ഭൂരിഭാഗം ആരാധകർക്കും ഉള്ളത്.