ഇതിൽ ഏതാണ് മകൾ? താരപുത്രി പങ്കുവെച്ച പുതിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ!

0

മലയാളികളുടെ പ്രിയതാര കുടുംബമാണ് സുകുമാരന്റെത്. സുകുമാരൻ മല്ലികാ സുകുമാരൻ ഇന്ദ്രജിത്ത് പൃഥ്വിരാജ് സുകുമാരൻ പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരെല്ലാം മലയാളത്തിൽ ഒരു പിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കൾ ആണ്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഈ താരകുടുംബം. ഇവർ മാത്രമല്ല കൊച്ചുമക്കളും സമൂഹമാധ്യമങ്ങളിലെ പ്രധാന ആകർഷണം തന്നെയാണ്. പ്രാർത്ഥനയും നക്ഷത്രയും അല്ലിയും എല്ലാം പ്രേക്ഷകർക്ക് സുപരിചിതർ. അതുകൊണ്ട് തന്നെ ഇവരുടെയെല്ലാം വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടം കൂടിയുണ്ട്. ഇന്ദ്രജിത്തെ യും പൂർണിമ യുടെയും മകൾ പ്രാർത്ഥന മികച്ച ഒരു ഗായിക കൂടിയാണ്. പ്രാർത്ഥനയുടെ പല ഗാന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് വൈറലായി മാറിയിട്ടുള്ളത്. ഈ ചെറു പ്രായത്തിൽ തന്നെ അവാർഡുകളും പ്രാർത്ഥനയെ തേടിയെത്തി.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പല വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. തന്റെ പുത്തൻ മേക്കോവറുകൾ ഉം ഹെയർ കളറും എല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ കഴിഞ്ഞദിവസം പ്രാർത്ഥന പങ്കുവച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ പ്രധാന ആകർഷണം. മാതൃ ദിനത്തോടനുബന്ധിച്ച് അമ്മ പൂർണിമയ്ക്ക് മാതൃദിനാശംസകൾ അറിയിച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. അമ്മമാർ മക്കളെ എടുത്തുകൊണ്ടു നിൽക്കുന്ന കുട്ടിക്കാലത്ത് ചിത്രങ്ങളാണ് പല താരങ്ങളും പങ്കുവെച്ചത് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി അമ്മയെ മകൾ എടുത്തുകൊണ്ടു നിൽക്കുകയാണ് ഈ ചിത്രത്തിൽ.

അതുകൊണ്ട് തന്നെ വ്യത്യസ്തമായ ഒരു ചിത്രമാണ് മാതൃദിനത്തിൽ പ്രാർത്ഥന ഇന്ദ്രജിത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിരവധി ലൈക്കുകളും കമന്റുകളും ആണ് ചിത്രം വാരിക്കൂട്ടിയത്. ചിത്രത്തിൽ അമ്മയെ ഏതാ മകൾ ഏതാണ് എന്ന് തിരിച്ചറിയാൻ പോലും ആരാധകർക്ക് സാധിക്കുന്നില്ല. പലപ്പോഴും മക്കളായ നക്ഷത്രയ്ക്കും പ്രാർത്ഥനയ്ക്കും ഒപ്പമുള്ള ചിത്രങ്ങളുമായി പൂർണിമ എത്താറുണ്ട്. വളരെയധികം സൗഹാർദപരമായാണ് ഇരുവർക്കുമൊപ്പം പൂർണിമ ഉള്ളത് എന്ന കാര്യം ചിത്രങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താര കുടുംബത്തിന്റെ പുത്തൻ വിശേഷങ്ങൾ അറിയുവാൻ അതുകൊണ്ടുതന്നെ ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്.