” എന്റെ ബീന ഹോസ്പിറ്റലിൽ “; പ്രിയതമയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കി മനോജ് കുമാർ!

0

മലയാളികളുടെ പ്രിയതാരം ദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. വികൃ നിന്നും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയ താര ദമ്പതികൾ നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു വിവാഹിതരായത്. മിനിസ്ക്രീൻ ഇപ്പോഴും സജീവമാണ് ഇരുവരും. മാതൃകാപരമായി കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഈ താര ദമ്പതികൾക്ക് നിരവധി ആരാധകരാണുള്ളത്. സമൂഹമാധ്യമങ്ങളിലും ഇരുവരും സജീവമാണ്. സ്വന്തമായുള്ള യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് മുൻപിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇന്നിപ്പോൾ ബീന ആന്റണി കോവിഡ് സ്ഥിരീകരിച്ച അതിനെക്കുറിച്ചുള്ള വീഡിയോയുമായി ആണ് മനോജ് കുമാർ യൂട്യൂബ് ചാനലിൽ എത്തിയത്. വികാരനിർഭരമായ ആയിരുന്നോ മനോജ് കാര്യങ്ങൾ വിവരിച്ചത്.

” എൻ്റെ ബീന ഹോസ്പിറ്റലിൽ… കൊവിഡ്.. ഞാനും അവളും അനുഭവിക്കുന്ന വേദനകൾ…” എന്നതായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ.ലോക്ക്ഡൗൺ തുടങ്ങും മുമ്പ് ഒരു പരമ്പരയിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെയൊരാൾക്ക് കൊവിഡ് പോസിറ്റീവായിരുന്നു. അതിനുശേഷമാണ് ബീനയ്ക്കും പോസിറ്റീവായതെന്നാണ് മനോജ് കുമാ‍ർ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം, അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞതെന്നും മനോജ് വീഡിയോയിലൂടെ പറഞ്ഞിരിക്കുകയാണ്. സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്പ് പോസിറ്റീവായിരുന്നു, അവ‍ർ റൂം ക്വാറന്‍റൈനിൽ ഇരുന്ന് രോഗം മാറിയിരുന്നു. ബീനയും അതുപോലെ റൂം ക്വാറന്‍റൈനിൽ ഇരുന്ന് മാറുമെന്ന് കരുതി.

പക്ഷെ ഓക്സിമീറ്റര്‍ വെച്ച് നോക്കിയപ്പോള്‍ ഓക്സിജൻ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു, ബന്ധത്തിലുള്ള ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഇഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മനോജ് കുമാർ പറയുന്നു. വികാരനിർഭരനായി മകൻ ഒപ്പമായിരുന്നു ഇക്കാര്യങ്ങളെല്ലാം മനോജ് കുമാർ പറഞ്ഞത്. മനോജ് കുമാർ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ട വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് ആരാധകർ ഒന്നടങ്കം. ഒപ്പംതന്നെ ഉടൻതന്നെ രോഗം ഭേദമാകാൻ പ്രാർത്ഥിക്കുന്നു എന്ന രീതിയിലുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ ആയി എത്തിയിട്ടുണ്ട്. comedy എത്രമാത്രം ഭീകരമാണ് എന്ന് കാര്യമാണ് മനോജ് കുമാർ പറഞ്ഞിട്ടുള്ള ഈ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കണം എന്നുണ്ടെങ്കിൽ നമ്മൾതന്നെ സുരക്ഷിതർ ആകേണ്ടതാണ്. അതുകൊണ്ട് മാസ്ക് ധരിക്കുക കൈകൾ സൈറ്റ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് ശുദ്ധീകരിക്കുക സാമൂഹിക അകലം പാലിക്കുക. ഇവയെല്ലാം ചെയ്തുകൊണ്ട് കൊറോണയെ തുരത്താം.