മലയാള സിനിമാ ലോകത്തിന് മറ്റൊരു തീരാനഷ്ടം കൂടി ; ഹിറ്റുകളുടെ രാജാവിന് ആദരാഞ്ജലികൾ!

0

മലയാള ചലച്ചിത്ര തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ട ഡെന്നിസ് ജോസഫിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ മഹത് വ്യക്തിയാണ് ഡെന്നിസ്. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നിസ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത് . മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനായത് .

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച ഡെന്നിസ് മലയാള സിനിമാ ലോകത്തിന് ഒരു മുതൽക്കൂട്ട് ആയിരുന്നു. ഈ കോവിഡ് മഹാമാരി നിരവധി താരങ്ങളുടെ ജീവനാണ് അപഹരിച്ചത്. 2020 2021 വർഷങ്ങളിലായി ഇതിനോടകം തന്നെ നിരവധി താരങ്ങൾ നമ്മെ വിട്ടു പിരിഞ്ഞു. അകാലത്തിൽ പൊലിഞ്ഞുപോയ ആ താരോദയങ്ങൾ എല്ലാം ഓർത്തുവയ്ക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചാണ് അവരെല്ലാം പോയത്. അങ്ങനെ തന്നെയാണ് ഡെന്നിസ് ജോസഫും. ടെന്നിസിനെ മലയാളസിനിമ മേഖലയുടെ പ്രേക്ഷകരും ഒന്നടങ്കം ഓർത്തിരിക്കും അദ്ദേഹത്തിന്റെ തൂലികയിലൂടെ ജീവൻ നൽകിയ സിനിമകളിലൂടെ.

ഡെന്നിസിന്റെ വിയോഗത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും ആണ് മലയാള സിനിമാ ലോകം ഒന്നടങ്കം. മോഹൻലാലിനെ സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയ രാജാവിന്റെ മകൻ മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ചലച്ചിത്രമായ ന്യൂഡൽഹി തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം തൂലിക ചലിപ്പിച്ചത് ഡെന്നിസ് ജോസഫ് ആയിരുന്നു. ചിറ്റ ചലച്ചിത്രങ്ങളുടെ രാജാവ് എന്നായിരുന്നു ഡെന്നീസ് ജോസഫ് അറിയപ്പെട്ടിരുന്നത്.സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയവയെല്ലാം ഡെന്നിസിന്റെ ഹിറ്റ് ചലച്ചിത്രങ്ങൾ ആയിരുന്നു.