‘മാറ്റാൻ കഴിയാത്ത കാര്യങ്ങളെ അംഗീകരിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക’; പുതുവർഷദിനത്തിൽ പ്രേക്ഷകരോട് അഭ്യർത്ഥനയുമായി പ്രിയ പി വാര്യർ.

0

പ്രിയ പ്രകാശ് വാരിയർ സിനിമാരംഗത്തേക്ക് വന്നിട്ട് അധികകാലം ഒന്നും ആയിട്ടില്ല. എന്നാൽ ചെറിയ കാലയളവിൽ തന്നെ ഒരുപാട് ആരാധകർ ഉള്ള നടിയായി പ്രിയ പ്രകാശ് വാരിയർ മാറി. അഭിനയമികവു കൊണ്ടും ക്യൂട്ട്നസ് കൊണ്ടും വലിയ ഒരു ആരാധകവൃത്തം തന്നെ താരത്തിന് സ്വന്തമാണ്.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് പ്രിയ പ്രകാശ് വാരിയർ. ഇൻസ്റ്റഗ്രാമിലൂടെ 7.1 മില്യൺ പേരാണ് പ്രിയ നടിയെ ഫോളോ ചെയ്യുന്നത്. ദിവസവും തൻറെ വിശേഷങ്ങൾ നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അടാർ ലവ്’ എന്ന സിനിമയിലൂടെ ആവും മലയാളികൾക്ക് പ്രിയയെ പരിചയം. ചിത്രത്തിലെ ചില രംഗങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. മലയാളത്തിൽ അല്ലാതെ അന്യഭാഷാ ചിത്രങ്ങളിലും പ്രിയ പ്രകാശ് വാരിയർ ഇതിനകം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സ്വീകാര്യത നേടിയ നടിയാണ് പ്രിയ വാരിയർ. മികച്ച പിന്തുണയാണ് താരത്തിന് സമൂഹമാധ്യമത്തിൽ ലഭിക്കാറുള്ളത്. പുതുവർഷദിനത്തിൽ തൻറെ ആരാധകരോട് വേണ്ടപ്പെട്ട ഒരു കാര്യം പങ്കുവെയ്ക്കുകയാണ് പ്രിയ വാരിയർ.

താരത്തിൻറെ വരികൾ ഇങ്ങനെയാണ് “ഈ വർഷം ആരെയും പിന്തുടരരുത്. ആരോടും യാചിക്കരുത്. നിങ്ങളുടെ മൂല്യം തിരിച്ചറിയുക. പ്രിയപ്പെട്ടവർക്കു വേണ്ടി സമയം മാറ്റി വെക്കുക. മാറ്റാൻ കഴിയാത്ത കാര്യങ്ങളെ അംഗീകരിക്കാൻ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക”. നിരവധി പേരാണ് താരത്തെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വരുന്നത്.

ഈയിടെ പ്രിയ പി വാര്യർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനകം തന്നെ ആരാധകർക്കിടയിൽ ചർച്ചാവിഷയമായ സിനിമ ആണ് ശ്രീദേവി ബംഗ്ലാവ്. ഉടൻ തന്നെ ചിത്രം റിലീസ് ആവും എന്ന് പ്രതീക്ഷിക്കുന്നു.