Social Media

ഇങ്ങനെ വേണം, ഇങ്ങനെ തന്നെ മുന്നേറണം; പ്രതിസന്ധികളിൽ തളരാത്ത അമ്പിളി ദേവിക്ക് പിന്തുണയുമായി ആരാധകർ! വൈറലായി താരത്തിന്റെ പുതിയ പോസ്റ്റ്!

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളും വാർത്താചാനലുകളും ചർച്ചയാക്കി കൊണ്ടിരുന്നത് അമ്പിളിദേവി ആദിത്യൻ ജയൻ വിഷയമായിരുന്നു. ആദിത്യൻ ജയൻ എതിരെ കടുത്ത ആരോപണങ്ങളുമായി ആദ്യമെത്തിയത് അമ്പിളിദേവി ആയിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആദ്യം ചെയ്യുന്ന മറ്റൊരു സ്ത്രീയുമായി മോശമായ ബന്ധമുണ്ടോയെന്നും തന്നെയും കുടുംബത്തെയും വഞ്ചിക്കുകയായിരുന്നുവെന്നും അമ്പിളി ദേവി പറഞ്ഞത്. തുടർന്ന് ആദ്യത്തെയും അമ്പിളിദേവി ക്കെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തി.

ഈ പ്രശ്നങ്ങൾ എല്ലാം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ അമ്പിളിദേവി സമൂഹ മാധ്യമങ്ങൾ വഴി പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോയും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പും ചർച്ചയായിരിക്കുന്നത്. ഇളയ മകനെ ഒരു വീഡിയോയും ആയാണ് താരം എത്തിയത്. മാതൃ ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച് വീഡിയോ യോടൊപ്പം താരം കുറച്ചത് ഇപ്രകാരമായിരുന്നു. “തന്റെ അമ്മയും മക്കളും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന പോസ്റ്റുമായാണ് അമ്പിളി ദേവി എത്തിയത്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം, അര്‍ജുന്‍ മോന് 7 മാസം, വെളുപ്പിന് ഒരു മണിക്ക് അമ്മൂമ്മയുടെ തോളില്‍ കിടന്ന് മോന് പാട്ട് കേള്‍ക്കണം കൂട്ടിന് ഉറങ്ങാതെ അപ്പുച്ചേട്ടനും. എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍. ”

അമ്പാടിതന്നിലൊരുണ്ണി എന്ന ഗാനമാണ് അമ്മൂമ്മ അർജുന് വേണ്ടി പാടിയത്. അമ്മ പാട്ടുപാടുമ്പോൾ കണ്ണുകൾ അടയ്ക്കാതെ ആ പാട്ട് കേട്ടിരിക്കുന്ന അർജുനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.നിരവധി ലൈക്കുകളും കമന്റുകൾ ആണ് വീഡിയോ വാരിക്കൂട്ടിയത്.ഇങ്ങനെ വേണം, സന്തോഷത്തോടെ മുന്നേറണം. പ്രതിസന്ധിയെ ധീരമായി നേരിട്ട അമ്പിളി ദേവിക്ക് ആശംസകള്‍. എല്ലാം മറന്ന് മക്കള്‍ക്ക് വേണ്ടി അടിച്ച് പൊളിച്ച് ജീവിക്കൂ.

ആശ്വാസത്തിന്റേയപം സാന്ത്വനത്തിന്റേയും പടുമരങ്ങളായി അമ്മയും അച്ഛനും കൂടെയില്ലേ, സധൈര്യം മുന്നേറുക ഇങ്ങനെയൊക്കെയാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളിൽ തളരാതെ മുന്നോട്ടു പോകണം എന്ന് തന്നെയാണ് ആരാധകർ അമ്പിളിയോട് പറയുന്നത്. എല്ലാ പ്രതിസന്ധികളിലും കൂടെ അച്ഛനമ്മമാർ ഉള്ളതിനാൽ തന്നെ ആ പ്രതിസന്ധികളെ എല്ലാം അമ്പിളിക്ക് മറികടക്കാനാകും എന്നും ആരാധകർ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top