Social Media

സിദ്ധു വേദികയെ വിട്ട് കാവ്യയ്‌ക്കൊപ്പം ; ഇയാൾക്ക് ഇത് തന്നെയാണോ പണിയെന്ന് ആരാധകർ! വൈറലായി ചിത്രങ്ങൾ!

നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കെ കെ മേനോനെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. കുടുംബവിളക്കിൽ സിദ്ധാർത്തായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ തരത്തിനു നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ പോലും സുമിത്ര ഉപേക്ഷിച്ച് വേദികയുടെ പിറകെ പോയ സിദ്ധുവിനോട്‌ ചെറിയൊരു നീരസവും ആരാധകർക്കുണ്ട്. എന്നാൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് സിദ്ധാർഥിന്റെയും കാവ്യയുടെയും ചിത്രങ്ങൾ ആണ്.

സിദ്ധാർഥ് വേദികയെ വിട്ട് കാവ്യയെ പിടിച്ചിരിയ്ക്കുകയാണോ ഇപ്പോൾ എന്നാണ് ചിത്രങ്ങൾ കണ്ട പ്രേക്ഷകരുടെ ചോദ്യം. ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു ഹിറ്റ് പരമ്പര ആയിരുന്ന കസ്തൂരിമാനിലെ കാവ്യായായി എത്തി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയ റെബേക്കാ സന്തോഷിനൊപ്പമാണ് സിദ്ധു ഇപ്പോൾ നിൽക്കുന്നത്. ഈ ചിത്രങ്ങൾ റെബേക്കാ തന്നെയാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെച്ചതും. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്. ഏഷ്യാനെറ്റിൽ പുതുതായി ആരംഭിച്ച കോമഡി സ്റ്റാർസിന്റെ ഉത്ഘടന എപ്പിസോഡിൽ എത്തിയതാണ് ഇരുവരും. അപ്പോഴാണ് ഈ ചിത്രങ്ങൾ എടുത്തതും. ദിലീപ്, ലാൽ, സംവിധായകൻ സിദ്ധിഖ് തുടങ്ങിയവരും ഈ ആദ്യ എപ്പിസോഡിൽ പങ്കെടുത്തിരുന്നു.

റെബേക്ക സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു താരമാണ്. കഴിഞ്ഞിടയ്ക്കായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. മലയാളത്തിലെ യുവസംവിധായകനുമായായിരുന്നു താരത്തിന്റെ വിവാഹം നിശ്ചയം കഴിഞ്ഞത്. ഇതിനിടയിൽ കസ്തൂരിമാൻ സീരിയൽ അവസാനിപ്പിച്ചതും വലിയ ചർച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തോടെയാണ് പരമ്പര അവസാനിപ്പിച്ചത് എന്ന തരത്തിലായിടുന്നു റിപ്പോർട്ടുകൾ. എന്നാൽ സീരിയലിന്റെ റേറ്റിങ് കുറവാണ് സീരിയൽ അവസാനിപിയ്ക്കാൻ കാരണം എന്ന് പിന്നീട് അറിയുകയായിരുന്നു. ഇപ്പോൾ റെബേക്കയുടെ വിവാഹത്തിനയാണ് സോഷ്യൽ മീഡിയയും താരത്തിന്റെ ആരാധകരും കാത്തിരിയ്ക്കുന്നത്. എന്നത്തേയ്ക്ക് വിവാഹം ഉണ്ടാകും എന്ന കാര്യം താരം അറിയിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top