ഒടിയൻ ആയി ബിഗ് ബോസ് താരം സൂര്യ ; ഇനിയാണ് യഥാർത്ഥ കളി! കുന്നംകുളം ബാലാമണിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

0

വലിയ സ്വീകാര്യത നേടി കൊണ്ട് മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസൺ ത്രീ. ആദ്യരണ്ടു സീസണുകളിൽ അപേക്ഷിച്ച് ബിഗ് ബോസ് മലയാളം സീസൺ 3 യിലെ മത്സരാർത്ഥികളെ എല്ലാം ആരാധകർക്ക് കുറച്ചുകൂടി ഇഷ്ടമാണ്. കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് മലയാളം സീസൺ ത്രീയിലെ എലിമിനേഷൻ നടന്നത്. എന്നാൽ കൊവിഡ് തരംഗം സൃഷ്ടിക്കുന്നതിനാൽ ഇത്തവണ എലിമിനേഷൻ ഉണ്ടായിരുന്നില്ല. മണിക്കുട്ടൻ, റംസാൻ, റിതു മന്ത്ര, രമ്യ പണിക്കർ, സൂര്യ ജെ മേനോൻ, സായി വിഷ്ണു തുടങ്ങിയവരായിരുന്നു ഇത്തവണ എലിമിനേഷനിൽ ഉണ്ടായിരുന്നത്. രമ്യ സൂര്യ യോ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താകുമെന്നായിരുന്നു അവസാനം പ്രേക്ഷകർ കരുതിയത്.

എന്നാൽ ഇരുവരും പുറത്ത് ആയില്ല. ബിഗ് ബോസ് ഹൗസിലെ അടുത്ത ദിവസത്തിൽ പുതിയ ഒരു മുഖവുമായി എത്തുകയാണ് സൂര്യ മേനോൻ. ഇനി തന്റെ പുതിയ ഒരു മുഖമാണ് കാണാൻ പോകുന്നത് എന്ന് സൂര്യ റിതുവിനോട് പറയുകയാണ്. സായി സിമോണ സൂര്യയുടെ ആദ്യത്തെ ഉന്നം. എന്നാൽ ഇന്നിപ്പോൾ കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് ഹൗസിലെ സംഭവവികാസങ്ങൾ വച്ച് സമൂഹമാധ്യമങ്ങളിൽ പറക്കുന്ന ട്രോൾ ആണ് വൈറലായി മാറിയിരിക്കുന്നത്. ഒടിയൻ ആയി എത്തുന്ന സൂര്യ ജെ മേനോൻ ചിത്രങ്ങൾ ആണ് ഇത്. “കുന്നംകുളം ബാലാമണി ഇൻ ആൻഡ് ആസ് ഒടിയൻ ” എന്ന രീതിയിൽ ബാലാമണി ഒടിയൻ റെ കമ്പിളി പുതപ്പും പുതച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്.

നിരവധി ട്രോൾ പേജുകളിലൂടെ മറ്റും ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഒടിയനെ പോലെ വേഷവും ഭാവവും മാറി ബിഗ് ബോസ് ഹൗസിനുള്ളിൽ പുതിയ ഒരു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് സൂര്യ എന്ന രീതിയിലും ഈ ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാൽ ഏതൊരു ചെറിയ പ്രശ്നം വന്നാലും ഉടൻതന്നെ കരയുന്ന സൂര്യ എപ്രകാരമാണ് ഒടിയൻ ആയി മാറുക എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത ദിനങ്ങളിൽ ഉള്ള ബിഗ് ബോസ് മലയാളം സീസൺ ത്രീ കാണുവാനും സൂര്യയുടെ വേഷപ്പകർച്ച എങ്ങനെയുണ്ടെന്ന് മനസ്സിലാക്കുവാനും കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം.