കൊവിഡ് കാലത്ത് മറ്റൊരു താരവിവാഹം കൂടി ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

0

മലയാള സിനിമയിലെ ഓരോ ആക്ഷൻ രംഗങ്ങളും കാണുമ്പോൾ പലപ്പോഴും പലരും ചിന്തിക്കാറുണ്ട് ആരാണ് ഈ ആക്ഷൻ രംഗങ്ങൾക്ക് പിറകിലെ മാസ്റ്റർ ബ്രെയിൻ എന്ന്. എന്നാൽ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലായി പോകാറാണ് ഇവർ. തീയേറ്റർ നായകന്റെ ഓരോ കിടിലൻ ആക്ഷൻ രംഗങ്ങളും കണ്ട് കയ്യടിച്ച നമ്മളുടെ ഓരോ കയ്യടിയും ചെന്നെത്തുന്നത് ആ സിനിമയുടെ സ്റ്റണ്ട് മാസ്റ്റർക്കാണ്. അതിൽ മലയാള സിനിമ മേഖലയിലും സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലും ഒന്നാകെ പടർന്നു നിന്ന ഒരു സ്റ്റണ്ട് മാസ്റ്റർ ആണ് മാഫിയ ശശി.

സ്റ്റണ്ട് മാസ്റ്റർ എന്നതിനു പുറമേ മികച്ച ഒരു അഭിനേതാവ് കൂടിയാണ് ഇദ്ദേഹം. പല ചലച്ചിത്രങ്ങളിലും ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മാഫിയ ശശി എത്താറുണ്ട്. എക്കാലത്തും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഒരു രംഗമാണ് ചതിക്കാത്ത ചന്തു എന്ന ജയസൂര്യ ചിത്രത്തിലെ ക്ലൈമാക്സ് സീൻ. കുറച്ചു സീനിൽ മാത്രമേ ഉള്ള എന്നാൽ പോലും പ്രേക്ഷകരെ ചിരിപ്പിക്കാനും ഒപ്പം കൈയ്യടി പ്പിക്കാനും പ്രേരിപ്പിച്ച ഒരു കഥാപാത്രമായാണ് മാഫിയ ശശി ചതിക്കാത്തചന്തുവിൽ പ്രത്യക്ഷപ്പെട്ടത്.

ഈ കോവിഡ് കാലത്ത് നിരവധി താരങ്ങൾ താരപുത്രന്മാരുടെ മകളുമാണ് വിവാഹിതരാകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇന്നിപ്പോൾ മാഫിയ ശശിയുടെ മകൻ സന്ദീപ് ശശിയുടെ വിവാഹം നടന്നിരിക്കുകയാണ്. അച്ഛനെ പോലെ തന്നെ സിനിമാമേഖലയിൽ തന്നെ സജീവമാണ് സന്ദീപും. അസിസ്റ്റന്റ് സ്റ്റണ്ട് ഡയറക്ടറായും, അഭിനേതാവായും എല്ലാം സന്ദീപ് മലയാള സിനിമാ മേഖലയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഞ്ജലി മേനോന്റെ കഴുത്തിലാണ് ഇന്ന് സന്ദീപ് വരണമാല്യം ചാർത്തിയത്.

കോവിഡ് പ്രോട്ടോകോൾ പാലിക്കാം നടന്ന ചടങ്ങിൽ ഇരുകുടുംബങ്ങളും മാത്രമാണ് പങ്കെടുത്തത്. സന്ദീപിനെ കൂടാതെ മാഫിയ ശശി ശ്രീദേവി ദമ്പതികൾക്ക് സന്ധ്യ എന്ന ഒരു മകൾ കൂടിയുണ്ട്. സന്ദീപിനെ യും അഞ്ജലിയുടെയും വിവാഹചിത്രങ്ങൾ വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ എല്ലാം നടത്തിയിരുന്നത്. മാഫിയ ശശി കൊപ്പം സന്ദീപ് വർക്ക് ചെയ്തിരുന്നു.